മത്സരത്തിനിടെ അർജന്‍റീന താരം എതിരാളിയുടെ തലക്ക് ഹോക്കി സ്റ്റിക്ക് കൊണ്ട് ഇടിച്ചു
text_fieldsടോക്യോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കി മത്സരത്തിനിടെ നാടകീയ സംഭവങ്ങൾ. അർജന്‍റീന-സ്പെയിൻ മത്സരത്തിനിടെ അർജൻറീനയുടെ ലൂകാസ് റോസി എതിരാളിയെ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ചു.
പേശിവലിവ് അനുഭവപ്പെട്ട് കളിക്കളത്തിൽ കിടന്ന സ്പെയിനിന്‍റെ ഡേവിഡ് അലെഗ്രെയെ അർജന്‍റീനയുടെ മാറ്റിയാസ് റേ സഹായിക്കുകയായിരുന്നു. ഇരുകളിക്കാരും മികച്ച സ്പോർട്സ്മാൻ സ്പിരിറ്റ് കാഴ്ചവെച്ച വേളയിലാണ് ലൂകാസ് റോസി അവിടെയെത്തിയത്.
36 കാരനായ അർജന്‍റീന താരം നിലത്തുകിടന്ന അലഗ്രെയെ ചീത്ത വിളിക്കുകയും തലയിൽ സ്റ്റിക് കൊണ്ട് ഇടിക്കുകയും ചെയ്യുകയായിരുന്നു. പരിക്ക് അഭിനയിച്ച് അലഗ്രെ സമയം കളയുകയാണെന്ന് ആരോപിച്ചാണ് റോസി അക്രമാസക്തനായതെന്നാണ് സൂചന. ഇത് കണ്ട് സ്പാനിഷ് കളിക്കാർ കൂടി പ്രകോപിതരായതോടെ രംഗം ചൂടുപിടിച്ചു.
ഇതിനിടെ ഒരു സ്പാനിഷ് കളിക്കാരൻ റോസിയുടെ കഴുത്തിന് കയറി പിടിച്ചു. റോസിയെ സഹതാരങ്ങൾ ശാന്തനകാക്കാൻ ശ്രമിച്ചെങ്കിലും പ്രകോപനം തുടർന്നു. അർജൈന്റൻ താരത്തിന്‍റെ പ്രവർത്തിക്കെതിരെ സോഷ്യൽ മീഡിയയിലും രൂക്ഷ വിമർശനം ഉയർന്നു. ആക്രമണത്തിന് റോസിക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.