ഫിനിഷിങ് ലൈനിൽ െമഡലായി വിരിഞ്ഞ് അപൂർവ സൗഹൃദം; മാരത്തണിനിടെ വേഗം കുറച്ചും കൂട്ടിയും വെള്ളിയും വെങ്കലവും പിടിച്ച് അബ്ദി കൂട്ടുകെട്ട്
text_fields
ടോക്യോ: കെനിയൻ ഇതിഹാസം ഇലിയഡ് കിപ്ചോഗെയിലേക്കു മാത്രമായിരുന്നു ഒളിമ്പിക് മാരത്തൺ മത്സരം നടന്ന സപ്പോറോയിൽ ലോകം കൺപാർത്തുനിന്നത്. 40 കിലോമീറ്ററിലേറെയുള്ള മാരത്തൺ ഓട്ടത്തിൽ മൂന്നിൽ രണ്ടു ദൂരം പിന്നിടുേമ്പാഴേക്ക് എതിരാളികളിലേറെയും ബഹുദൂരം പിന്നിൽ. അവസാന അഞ്ചു കിലോമീറ്ററിലാകട്ടെ, സ്വർണ നേട്ടത്തിലേക്ക് കെനിയൻ ഇതിഹാസം ഒറ്റക്കും.
അവശേഷിച്ച വെള്ളിയും വെങ്കലവും തേടിയായിരുന്നു മറ്റുള്ളവരുടെ ഓട്ടം. അപ്പോഴാണ് രണ്ടു താരങ്ങളുടെ അപൂർവ സൗഹൃദം ചുറ്റും നിന്നവരുടെ കണ്ണുനിറച്ചത്. വെള്ളിയിലേക്ക് അതിവേഗം കുതിച്ച അബ്ദി നാജിയേ എന്ന ഡച്ചുകാരൻ ഇടക്ക് വേഗം കുറച്ച് പിന്നിലുള്ള താരത്തിന് ആവേശം പകരുന്നു. ബെൽജിയം ജഴ്സിയണിഞ്ഞ ബശീർ അബ്ദിയായിരുന്നു ഫിനിഷിങ് ലൈനിലെ ഈ അപൂർവ കൂട്ട്. ഒരേ നാട്ടിൽ ജനിച്ച് ചെറുപ്പത്തിലേ രണ്ടു യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിയവർ ദീർഘദൂര ഓട്ടത്തിലെ അപൂർവ സൗഹൃദത്തിനുടമകൾ.
പരസ്പരം പ്രോൽസാഹിപ്പിച്ച് ഇരുവരും വേഗംകുറച്ചും കൂട്ടിയും മെഡലിലേക്ക് കിതച്ചോടിയപ്പോൾ പിന്നിലുണ്ടായിരുന്ന മറ്റു കെനിയൻ താരങ്ങൾക്ക് ഒപ്പം പിടിക്കാനായില്ല. അവസാന ഫലം വരുേമ്പാൾ അബ്ദി നാജിയേക്ക് വെള്ളിയും ബശീർ അബ്ദിക്ക് വെങ്കലവും.
''അവസാന 800 മീറ്ററിൽ വേഗം കൂട്ടണമെന്നുണ്ടായിരുന്നു, അപ്പോഴാണ് ബശീറിനെ കുറിച്ച് ചിന്തിച്ചത്. അതോടെ, അവൻ കൂടെ വരട്ടെയെന്നായി''- മത്സര ശേഷം നാജിയേ പറഞ്ഞു. ''അവനെ സഹായിക്കാനായിരുന്നു ശ്രമം. ''പേശീവലിവ് അവനെ അലട്ടിയിരുന്നു. എന്നിട്ടും ഞാനവനെ കാത്തുനിന്നു. അടുത്തെത്തിയതോടെ ഇനി ഓടാമെന്നായി. വേഗം കൂട്ടി മുന്നിലെത്തിയ ശേഷം പലവട്ടം അവനെ നോക്കിക്കൊണ്ടിരുന്നു. പിറകിലേക്ക് നോക്കക്കൊണ്ടിരിക്കുന്നത് അപകടകരമായിരുന്നു''- ചിരി കലർത്തി അബ്ദിയുടെ വാക്കുകൾ. സുഹൃത്തില്ലായിരുന്നുവെങ്കിൽ അവസാന മൂന്നു കിലോമീറ്റർ പൂർത്തിയാക്കാൻ പ്രയാസപ്പെടുമായിരുന്നുവെന്ന് ബശീർ അബ്ദിയും പറയുന്നു.
ഇരുവരും പരസ്പരം പിന്തുണ നൽകി മെഡലിലേക്ക് ഓടിയെത്തിയപ്പോൾ പിറകിലായത് കെനിയൻ താരങ്ങൾ. കിപ്ചോഗെക്കൊപ്പം മെഡൽ പ്രതീക്ഷിച്ച ചെറോണോ ഉൾപെടെ താരങ്ങളെ കടന്നായിരുന്നു ഇരുവരുടെയും മെഡൽ മുത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.