മുഅതസ് ബർഷിം യുവതക്ക് മാതൃക –ഖത്തർ അമീർ
text_fieldsദോഹ: ടോക്യോ ഒളിമ്പിക്സിൽ ഖത്തറിനായി രണ്ടാം സ്വർണം നേടിയ ഹൈജംപ് താരം മുഅതസ് ബർഷിമിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അഭിനന്ദനം. ട്വിറ്റർ സന്ദേശത്തിൽ നമ്മുടെ ഹീറോക്ക് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞായിരുന്നു അമീറിെൻറ അഭിനന്ദനം. സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും രാജ്യത്തെ യുവതലമുറക്ക് മാതൃകയാണ് ബർഷിമെന്നും അമീർ പറഞ്ഞു. ദോഹയിൽ ഒരു സുഡാനി കുടുംബത്തിൽ 1991 ജൂൺ 24നാണ് ബർഷിം ജനിക്കുന്നത്.
ഞായറാഴ്ചയായിരുന്നു ഗ്ലാമർ ഇനമായ ഹൈജംപിൽ െമTamim bin Hamad Al Thaniഡൽ ജേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ പോരാട്ടം. ആദ്യ ചാട്ടങ്ങളിൽ തന്നെ ലക്ഷ്യം നേടി ബർശിമും ഇറ്റലിയുടെ ടംബേരിയും 2.37 മീറ്റർ ദൂരം പൂർത്തിയാക്കുകയായിരുന്നു. 2.39 ചാടിക്കടക്കാനായിരുന്നു അതുകഴിഞ്ഞ് ഇരുവരുടെയും ശ്രമം. പക്ഷേ, പരാജയപ്പെട്ടു. ഇനി ഒറ്റത്തവണ കൂടി ചാടി വിജയിയെ തീരുമാനിക്കാമെന്ന് റഫറി വന്ന് പറയുകയായിരുന്നു. ഇരുവരെയും വിളിച്ച് ചാട്ടത്തിനൊരുങ്ങാൻ പറഞ്ഞ അദ്ദേഹത്തോട് ബർശിമിന്‍റെ ചോദ്യം- ''ആ സ്വർണം ഞങ്ങൾ രണ്ടുപേർക്കിടയിൽ പങ്കിട്ടുകൂടെ?' ത ീർച്ചയായുമെന്നായിരുന്നു മറുപടി.
പിന്നെ മൈതാനം സാക്ഷിയായത് ഹൃദയഹാരിയായ മുഹൂർത്തങ്ങൾക്കായിരുന്നു. കാലിൽ ഉടക്കിയ പഴയ വേദന മറന്ന ടംബേരി തനിക്ക് സ്വർണം സമ്മാനിച്ച ബർശിമിനൊപ്പം ആഹ്ലാദ നൃത്തം ചവിട്ടി. ഇരുവരും മൈതാനം വലംവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.