നീരജ് ചോപ്രക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് ബി.സി.സി.ഐയും ചെെന്നെ സൂപ്പർ കിങ്സും
text_fieldsചെന്നൈ: നൂറ്റാണ്ടിലേറെ ചരിത്രമുള്ള ഒളിമ്പിക്സിൽ ഇന്ത്യയിലേക്ക് ആദ്യമായി അത്ലറ്റിക്സ് സ്വർണം കൊണ്ടുവന്ന നീരജ് ചോപ്രക്കുള്ള സമ്മാന പ്രവാഹം തുടരുന്നു. ബി.സി.സി.ഐയും ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സും താരത്തിന് ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചു. താരം ഒളിമ്പിക്സിൽ എറിഞ്ഞിട്ട 87.58 മീറ്റർ ദൂരത്തിന്‍റെ സ്മരണക്കായി '8758' നമ്പറിൽ പ്രത്യേക ജഴ്സിയും സി.എസ്.കെ പുറത്തിറക്കും.
''നീരജ് ചോപ്രയുടെ നേട്ടം ഈ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യർക്ക് പ്രചോദനമാണ്. ഏത് കായിക ഇനത്തിലും ഇന്ത്യക്കാർക്ക് ഉയരത്തിൽ എത്താമെന്ന ആത്മവിശ്വാസമാണ് നീരജ് പകർന്നിരിക്കുന്നത്'' -സി.എസ്.കെ വക്താവ് പ്രതികരിച്ചു.
നീരജിന് പുറമേ വെള്ളി മെഡൽ ജേതാക്കളായ മീരാഭായ് ചാനുവിനും രവി ദഹിയക്കും 50 ലക്ഷം രൂപ വീതവും ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നീരജ് ചോപ്രക്ക് ആറുകോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.