ഒളിമ്പിക്സ് ഫുട്ബാൾ; ബ്രസീൽ ഫൈനലിൽ
text_fieldsടോക്യോ: ഒളിമ്പിക്സ് ഫുട്ബാളിൽ തുടർച്ചയായ മൂന്നാംതവണയും ബ്രസീൽ ഫൈനലിൽ. മെക്സിക്കോ ഉയർത്തിയ കനത്ത വെല്ലുവിളി പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് നിലവിലെ ചാമ്പ്യൻമാരായ കാനറികൾ ഫൈനലിലേക്ക് ചിറകടിച്ചത്. ജപ്പാൻ-സ്പെയിൻ രണ്ടാം സെമിഫൈനൽ മത്സരത്തിലെ വിജയികളെയാണ് ഫൈനലിൽ ബ്രസീൽ എതിരിടുക. ശനിയാഴ്ചയാണ് കലാശക്കളി.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോൾ രഹിത സമനില പാലിച്ചതിനെത്തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ ബ്രസീലിന്‍റെ നാല് കിക്കുകളും വലയിലെത്തിയപ്പോൾ മെക്സിക്കോയുടെ ഒരുകിക്ക് മാത്രമാണ് ഫലിച്ചത്.
2012 ലണ്ടൻ ഒളിമ്പിക്സിൽ ബ്രസീലിനെ തോൽപ്പിച്ചാണ് മെക്സിക്കോ കിരീടം ചൂടിയത്. എന്നാൽ 2016ൽ സ്വന്തം മണ്ണിൽ ജർമനിയെ തോൽപ്പിച്ച് ബ്രസീൽ ആദ്യ ഒളിമ്പിക് സ്വർണം നേടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.