നീന്തൽക്കുളത്തിൽ ഡ്രസലിന് അഞ്ചു സ്വർണം; മക്കിയോണിന് ഏഴു മെഡൽ
text_fieldsടോക്യോ: ഒളിമ്പിക്സിലെ നീന്തൽകുളത്തിൽനിന്ന് ചരിത്രനേട്ടങ്ങൾ മുങ്ങിയെടുത്ത് ആസ്ട്രേലിയയുടെ എമ്മ മക്കിയോണും യു.എസിെൻറ കയ്ലബ് ഡ്രസലും. ഏഴു മെഡലുകളുമായി (നാലു സ്വർണവും മൂന്നു വെങ്കലവും) മക്കിയോൺ ആ നേട്ടം കൈവരിക്കുന്ന ആദ്യ വനിത നീന്തൽ താരമായപ്പോൾ അഞ്ചു സ്വർണം നേടിയ ഡ്രസൽ ആ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമായി.
മൈക്കൽ ഫെൽപ്സ് മൂന്നു വട്ടവും ( ഒരു തവണ എട്ടും മറ്റൊരു പ്രാവശ്യം ആറും സ്വർണം) മാർക് സ്പിറ്റ്സ് ഏഴു സ്വർണവും ക്രിസ്റ്റീൻ ഓട്ടോ ആറു സ്വർണവും മാറ്റ് ബിയോണ്ടി അഞ്ചു സ്വർണവും നേടിയിട്ടുണ്ട്. ആറു സ്വർണം തേടി ടോക്യോയിലെത്തിയ ഡ്രസലുൾപ്പെട്ട 4x100 മീ. മിക്സഡ് റിലേയിൽ പക്ഷേ യു.എസിന് മെഡൽ നേടാനായില്ല.
ടെന്നിസിൽ സ്വരേവ്, ബെൻസിച് ബെൻസിചിന് ഇരട്ട സ്വർണം
ടോക്യോ: ലോക ഒന്നാംനമ്പർ താരം നൊവാക് ദ്യോകോവിചിനെ തോൽപിച്ച് മുന്നേറിയ ജർമൻ താരം അലക്സാണ്ടർ സ്വരേവിന് പുരുഷ ടെന്നിസ് സ്വർണം. ഫൈനലിൽ റഷ്യയുടെ കറാൻ കെഹ്ചനോവിനെ 6-3, 6-1ന് തോൽപിച്ചാണ് അഞ്ചാം റാങ്കുകാരനായ സ്വരേവ് ജേതാവായത്. 25ാം റാങ്കുകാരനായ എതിരാളിക്ക് രണ്ടു സെറ്റിലും ഒരു അവസരവും നൽകാതെയാണ് സ്വരേവ് കളിച്ചത്.
സ്വരേവിെൻറ ടെന്നിസ് കരിയറിലെ മികച്ച നേട്ടമാണ് ഈ സ്വർണം. കഴിഞ്ഞ വർഷം യു.എസ് ഓപണിൽ ഫൈനലിലെത്തിയിരുന്നെങ്കിലും അവസാന രണ്ടു സെറ്റുകൾ കളഞ്ഞുകുളിച്ച് ഡൊമനിക് തീമിനു മുന്നിൽ തോറ്റിരുന്നു.
വനിതകളിൽ ചെക് റിപ്പബ്ലികിെൻറ മാർകെറ്റ വൊൻഡ്രോസോവയെ 7-5,2-6,6-3ന് തോൽപിച്ച് സ്വിറ്റ്സർലൻഡ് താരം ബെലിൻഡ ബെൻസിച് സ്വർണം നേടി. വനിത ഡബിൾസിൽ ഗോൾബിക്- ബെൻസിച് സഖ്യവും മിക്സിഡ് ഡബിൾസിൽ റഷ്യയുടെ റുബ്ലേവ്-പാവ്ലിയുെചൻകോവ സഖ്യവും സ്വർണം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.