Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ സ്വർണം ഞങ്ങൾക്ക്​ ഒന്നിച്ചുമതി- ഹൈജംപ്​ ഫൈനലിൽ സ്വർണം പങ്കിട്ട്​ ഖത്തർ- ഇറ്റാലിയൻ താരങ്ങൾ
cancel
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_right'ആ സ്വർണം ഞങ്ങൾക്ക്​...

'ആ സ്വർണം ഞങ്ങൾക്ക്​ ഒന്നിച്ചുമതി'- ഹൈജംപ്​ ഫൈനലിൽ സ്വർണം പങ്കിട്ട്​ ഖത്തർ- ഇറ്റാലിയൻ താരങ്ങൾ

text_fields
bookmark_border

കായിക ലോകം ആവേശപൂർവം കണ്ണുംനട്ടിരിക്കുന്ന ടോകിയോ ഒളിമ്പിക്​സ്​ ലോകത്തിന്​ സമ്മാനിച്ച ഏറ്റവും മനോഹര മുഹൂർത്തം ഏതാകും? ഒളിമ്പിക്​ സ്വർണം ഒറ്റക്കു മാറിലണിയാൻ ലഭിച്ച സുവർണാവസരം വേണ്ടെന്നുവെച്ച്,​ അതുവരെയും എതിരാളിയായി പൊരുതിയ കൂട്ടുകാരനുമായി പങ്കുവെക്കാൻ അയാൾ തീരുമാനിച്ച ആ നിമിഷം തന്നെയാകണം. ഇൗ കഥയിലെ രാജകുമാരന്മാരാണ്​ ഖത്തറിന്‍റെ മുഅ്​തസ്​ ഈസ ബർശിമും ഇറ്റലിയുടെ ജിയാൻമാർകോ ടംബേരിയും.

ഞായറാഴ്ചയായിരുന്നു ഗ്ലാമർ ഇനമായ ഹൈജംപിൽ ​െമഡൽ ജേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ പോരാട്ടം. ആദ്യ ചാട്ടങ്ങളിൽ തന്നെ ലക്ഷ്യം നേടി ബർശിമും ടംബേരിയും 2.37 മീറ്റർ ദൂരം പൂർത്തിയാക്കുന്നു. 2.39 ചാടിക്കടക്കാനായിരുന്നു അതുകഴിഞ്ഞ്​ ഇരുവരുടെയും ശ്രമം. പക്ഷേ, പരാജയപ്പെട്ടു. ഇനി ഒറ്റത്തവണ കൂടി ചാടി വിജയിയെ തീരുമാനിക്കാമെന്ന്​​ റഫറി വന്ന്​ പറയുന്നു. ഇരുവരെയും വിളിച്ച്​ ചാട്ടത്തിനൊരുങ്ങാൻ പറഞ്ഞ അദ്ദേഹത്തോട്​​ ബർശിമിന്‍റെ ചോദ്യം- ''ആ സ്വർണം ഞങ്ങൾ രണ്ടുപേർക്കിടയിൽ പങ്കിട്ടുകൂടെ?' ത ീർച്ചയായുമെന്നായിരുന്നു മറുപടി.

പിന്നെ മൈതാനം സാക്ഷിയായത്​ ഹൃദയഹാരിയായ മുഹൂർത്തങ്ങൾക്ക്​. കാലിൽ ഉടക്കിയ പഴയ വേദന മറന്ന ടംബേരി തനിക്ക്​ സ്വർണം സമ്മാനിച്ച ബർശിമിനൊപ്പം ആഹ്ലാദ നൃത്തം ചവിട്ടി. ഇരുവരും മൈതാനംവലവെച്ചു. 2012നു ശേഷം ആദ്യമായിട്ടായിരുന്നു അത്​ലറ്റിക്​സിൽ ഒളിമ്പിക്​ സ്വർണം രണ്ടുപേർ വീതംവെച്ചെടുക്കുന്നത്​.

'ഞാൻ അവനെ നോക്കുന്നു. അവൻ എന്നെയും. ആ നോട്ടംമതി ഞങ്ങൾക്ക്.​ എല്ലാം അറിയാനാകും'' - ബർശിമി​െന്‍റ പ്രതികരണത്തിൽ എല്ലാമുണ്ട്​.

''അവൻ എന്‍റെ ഉറ്റ ചങ്ങാതിയാണ്​. ട്രാക്കിലും പുറത്തും. ഒന്നിച്ചായിരുന്നു​ ഞങ്ങളുടെ പരിശീലനം. സ്വപ്​നം സാക്ഷാത്​കൃതമാകുന്ന മുഹൂർത്തമാണിത്​​. അത്​ ഞങ്ങളിവിടെ പങ്കുവെക്കുന്നു''- ബർശിം പറയുന്നു.

2016 റിയോ ഒളിമ്പിക്​സിന്​ ദിവസങ്ങൾക്ക്​ മുമ്പ്​ കണങ്കാലിനേറ്റ പരിക്ക്​ എല്ലാം നഷ്​ടപ്പെടുത്തിയ ഇറ്റാലിയൻ താരത്തിന്​ ഇവിടെയെങ്കിലും ജയിക്കേണ്ടിയിരുന്നു. ഇനിയൊരിക്കൽ ഒളിമ്പിക്​സിൽ മത്സരിക്കാൻ ആ പരിക്ക്​ അവസരം നൽകില്ലെന്ന്​ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതുമാണ്​. അതിൽനിന്നാണ്​ ടംബേരിയുടെ വരവ്​. മറുവശത്ത്​, ഒളിമ്പിക്​സിൽ മുമ്പ്​ രണ്ടുവട്ടം മെഡൽ നേടിയ ബർശിം 2012, 2016 ഒളിമ്പിക്​സുകളിൽ വെങ്കലവും വെള്ളിയും സ്വന്തമാക്കി​ മടങ്ങിയവനാണ്​. 2017ലും 19ലും ലോക ചാമ്പ്യൻഷിപ്പ്​ ജേതാവും.

ലോകം ആഘോഷിക്കുകയാണ്​ ഈ അതിരില്ലാത്ത സ്​നേഹവും സൗഹൃദവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar’s BarshimItaly’s Tamberishare Tokyo Olympics high jump gold
News Summary - Can we have 2 golds? Qatar’s Barshim and Italy’s Tamberi share Tokyo Olympics high jump victory in heartwarming moment
Next Story