മത്സരശേഷം ജയമെന്നുറപ്പിച്ച് റിങ്ങിൽ ആഘോഷം; പരാജയപ്പെട്ടന്ന് മനസിലാക്കിയത് കേന്ദ്രമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോൾ
text_fieldsടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു മേരി കോം. വനിത വിഭാഗം ബോക്സിങ്ങിൽ മത്സരിച്ച മേരി കോം കൊളംബിയൻ താരമായ ഇൻഗ്രിറ്റ് വലൻസിയക്കെതിരെ തോൽവി വഴങ്ങി ടൂർണമെന്‍റിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന മേരികോം-ഇൻഗ്രിറ്റ് മത്സരത്തിലൊരു ട്വിസ്റ്റുണ്ട്. മത്സരം കഴിഞ്ഞയുടൻ താൻ ജയിച്ചെന്നായിരുന്നു മേരികോം വിചാരിച്ചിരുന്നത്.
മത്സരശേഷം റിങ്ങിൽ വിജയിയേപ്പോലെ കയ്യുയർത്തി എല്ലാവരേയും താരം അഭിവാദ്യം ചെയ്തിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ബോക്സിങ്ങിൽ വിജയിക്കുന്നവരെ കൈപിടിച്ചുയർത്തി വിജയിയെ പ്രഖ്യാപിക്കുന്ന രീതി ഈ ഒളിമ്പിക്സിലില്ല. പകരം ജയിച്ചയാളുടെ പേര് വിളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, റിങ്ങിലെ ബഹളത്തിനിടയിൽ മേരി കോം കൊളംബിയൻ താരത്തെ വിജയിയായി പ്രഖ്യാപിച്ചത് കേട്ടില്ല.
പിന്നീട് ഏതിരാളിയെ ആലിംഗനം ചെയ്താണ് മേരികോം കളം വിട്ടത്. വാർത്തസമ്മേളനത്തിലും വിജയിയെന്ന രീതിലായിരുന്നു മേരി കോം പ്രതികരിച്ചത്. എന്നാൽ, പരിശീലകൻ പറഞ്ഞപ്പോഴാണ് പരാജയപ്പെട്ട വിവരം മേരി അറിയുന്നത്. ഒടുവിൽ കേന്ദ്രമന്ത്രി കിരൺ റിജിജിവുന്‍റെ ട്വീറ്റ് കണ്ടപ്പോഴാണ് മേരി കോം പരാജയപ്പെട്ടുവെന്ന് സമ്മതിക്കാൻ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.