നീരജിന്റെ വീടിനു മുന്നിൽ വൻ തിരക്ക്; ആഹ്ലാദത്തിൽ പൂത്തുലഞ്ഞ് പാനിപ്പത്ത് VIDEO
text_fieldsപാനിപ്പത്ത്: ടോക്യോ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ നീരജ് ചോപ്ര ജാവലിൻ പിച്ചിലേക്ക് നടന്നടുക്കുമ്പോൾ ഹരിയാനയിലെ പാനിപ്പത്തിൽ നിന്നും 15 കിലോമീറ്റർ അകലെ കാന്ദ്രയിലെ നീരജിെൻറ വീടിനു മുന്നിൽ വൻ തിരക്കായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കുട്ടികളുമെല്ലാം വീട്ടിലൊരുക്കിയ ബിഗ് സ്ക്രീനിൽ ആ ദൃശ്യം കാണാനായി തടിച്ചുകൂടി. ആദ്യ ശ്രമത്തിൽ തന്നെ നീരജ് 87.03 മീറ്റർ ദൂരം താണ്ടിയപ്പോഴേ അവർ ആഘോഷം തുടങ്ങിയിരുന്നു. അടുത്ത ഊഴത്തിൽ 87.58 മീറ്റർ കടന്നപ്പോഴേ സ്വർണമുറപ്പിച്ച് അവർ ആഹ്ലാദത്തിൽ പൊട്ടിത്തെറിച്ചു.
അവസാനം സ്വർണമുറപ്പിച്ച് നീരജ് രാജ്യത്തിെൻറ സൂപ്പർ താരമായപ്പോൾ ജനം തെരുവിൽ നിറഞ്ഞു. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷം കെങ്കേമമാക്കി. അതോടെ നീരജിെൻറ വീട്ടിലെ ഫോൺ നിർത്താതെ മണിയടിച്ചുതുടങ്ങി. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വിളിച്ച് ആശംസകൾ അർപ്പിച്ചു. ലോകത്തിെൻറ പല കോണുകളിൽനിന്ന് പിന്നെ ആശംസകളുടെ പ്രവാഹമായി. ഹരിയാനക്കാരനായ ബജ്റങ് പൂനിയ വെങ്കല മെഡൽ നേടിയ വാർത്തക്കു പിന്നാലെയാണ് നീരജ് ചോപ്രയുടെ സ്വർണചരിത്രം പിറന്നത്. അതോടെ തെരുവുകളിൽ ഇരട്ട ആഘോഷമായി. ഹരിയാനയിലെ സോനിപത്, റോഹ്തക്, ഝജ്ജാർ, ഭിവാനി തുടങ്ങിയ സ്ഥലങ്ങളിലും ആഘോഷം നിറഞ്ഞു.
മെഡൽ നേടുമെന്ന് ഉറപ്പിച്ചു പറഞ്ഞാണ് നീരജ് ടോക്യോക്ക് പുറപ്പെട്ടതെന്ന് അയൽക്കാരും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. അതേ ആത്മമവിശ്വാസവുമായാണ് നീരജ് മത്സരത്തിനും ഇറങ്ങിയത്.മത്സരം കഴിഞ്ഞയുടൻ തന്നെ നീരജ് ചോപ്രയെ ഫോണിൽ വിളിച്ച് രാജ്യത്തിെൻറ അഭിനന്ദനങ്ങൾ അറിയിച്ചു. 'പ്രതിസന്ധികളെ മറികടന്ന് താങ്കൾ അതിശയം സൃഷ്ടിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.