തോക്കുവെച്ച് കീഴടങ്ങി; ഷൂട്ടിങ്ങിൽ വീണ്ടും നിരാശ
text_fieldsടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡലുകൾ കൊണ്ടുവരുന്ന പ്രതീക്ഷകൾക്ക് വീണ്ടും കരിനിഴൽ വീഴ്ത്തി ഷൂട്ടർമാർ. തുടർച്ചയായ മൂന്നാം ദിവസവും ഫൈനലിൽ കടക്കാൻ പോലുമാവാതെ ഷൂട്ടർമാർ തീർത്തും നിരാശപ്പെടുത്തി. 10 മീ. എയർ പിസ്റ്റൾ മിക്സഡ് ഡബിൾസ്, 10 മീ. എയർ റൈഫിൾ മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലാണ് ഇന്ത്യക്കാർ യോഗ്യത റൗണ്ടിൽ തോക്കുവെച്ച് കീഴടങ്ങിയത്.
കൂടുതൽ മെഡൽ സാധ്യത കൽപിക്കപ്പെട്ട10 മീ. എയർ പിസ്റ്റൾ മിക്സഡ് ഡബിൾസിൽ യുവതാരങ്ങളായ സൗരഭ് ചൗധരിയും മനു ഭാക്കറും സമ്മർദത്തിനടിപ്പെട്ട് പുറത്താവുകയായിരുന്നു. എട്ട് ടീമുകൾ യോഗ്യത നേടുന്ന ആദ്യഘട്ടത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യയായിരുന്നു മുന്നിൽ. എന്നാൽ, നാലു ടീമുകൾക്ക് മാത്രം ഫൈനൽ യോഗ്യതയുള്ള രണ്ടാം ഘട്ടത്തിൽ പിറകോട്ടുപോയ ഇന്ത്യക്കാർ ഏഴാം സ്ഥാനത്തോടെ പുറത്തായി. ഇതേയിനത്തിൽ അഭിഷേക് വർമയും യശസ്വിനി സിങ് ദേശ്വാളും ചേർന്ന ജോടി യോഗ്യത റൗണ്ടിെൻറ ആദ്യ ഘട്ടത്തിൽ തന്നെ 17ാം സ്ഥാനവുമായി പുറത്തേക്കുള്ള വഴിതുറന്നു. 10 മീ. എയർ റൈഫിൾ മിക്സഡ് ഡബിൾസിൽ മാറ്റുരച്ച ഇളവേനിൽ വാളറിവാൻ-ദിവ്യാൻഷ് സിങ് പൻവാർ, അൻജും മൗഡ്ഗിൽ-ദീപക് കുമാർ സഖ്യങ്ങളും ഫൈനൽ കാണാതെ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.