100ന് പിന്നാലെ 200ലും സ്വർണം; കൊടുങ്കാറ്റായി ജമൈക്കയുടെ എലീൻ തോംപ്സൺ
text_fieldsടോക്യോ: കഴിഞ്ഞ മൂന്നു ഒളിമ്പിക്സുകളിൽ നിറഞ്ഞുനിന്ന ഇതിഹാസതാരം ഉസൈൻ ബോൾട്ടിെൻറ ഇടിയും മിന്നലും ടോക്യോക്ക് അന്യമാണെങ്കിലും ജമൈക്കയിൽനിന്നുള്ള കൊടുങ്കാറ്റ് ഇത്തവണയും ഒളിമ്പിക്സിൽ ആഞ്ഞുവീശി. ആ കൊടുങ്കാറ്റിെൻറ പേര് എലീൻ തോംപ്സൺ ഹെറാ. 100 മീറ്ററിൽ റെക്കോർഡോടെ സ്വർണം നേടിയതിന് പിന്നാലെ 200 മീറ്ററിലും അനായാസമായിരുന്നു തോംസന്റെ മുന്നേറ്റം. 21.53 സെക്കൻഡിലാണ് തോംപ്സൺ ഓടിയെത്തിയത്.
21.81 സെക്കൻഡിൽ ഓടിയെത്തി നമീബിയയുടെ ക്രിസ്റ്റ്യൻ എംബോമ രണ്ടാമതും 21.87 സെക്കൻഡിൽ ഓടിയെത്തി യു.എസിന്റെ ഗബ്രിയേല തോമസ് മൂന്നാമതുമെത്തി. 2008, 12 ഒളിമ്പിക്സ് സ്വർണജേത്രി ജമൈക്കയുടെ സൂപ്പർ താരം ഷെല്ലി ആൻ ഫ്രേസർ നാലമതാണ് ഫിനിഷ് ചെയ്തത്.
100ന് പിന്നാലെ 200ലും സ്വർണം; കൊടുങ്കാറ്റായി ജമൈക്കയുടെ എലീൻ തോംപ്സൺകായിക ലോകം കാത്തിരുന്ന വനിതകളുടെ 100 മീറ്റർ പോരാട്ടത്തിൽ എലീൻ തോംസൺ 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗ്രിഫിത് ജോയ്നറുടെ 10.62 സെക്കൻഡിെൻറ റെക്കോഡ് തകർത്തിരുന്നു. ലോക റെക്കോഡ് ഇപ്പോഴും ഗ്രിഫിത് ജോയ്നറുടെ പേരിലാണ് (10.49 സെ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.