പ്രതീക്ഷയോടെ ഹോക്കിയിൽ ഇന്ത്യ ഇന്നിറങ്ങും
text_fieldsടോക്യോ: നാലു പതിറ്റാണ്ടിെൻറ മെഡൽ വരളർച്ച അവസാനിപ്പിക്കാൻ ഹോക്കിയിലെ കുലപതികളായ ഇന്ത്യ ഇന്നിറങ്ങും. എട്ടു തവണ സ്വർണം നേടിയിട്ടുള്ള ഇന്ത്യൻ പുരുഷ ടീം പൂൾ എയിൽ ന്യൂസിലൻഡിനെ നേരിടുേമ്പാൾ, വനിതകൾ നെതർലൻഡ്സിനോട് ഏറ്റുമുട്ടും. 2016 റിയോ ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ കാലിടറിയിടത്തുനിന്നും മെഡലിലേക്ക് കുതിക്കാനാണ് റോളൻഡ് ഒൾട്ട്മാൻസിെൻറ പുരുഷ ടീം കളത്തിലിറങ്ങുന്നത്. എതിരാളികളേക്കാൾ റാങ്കിങ്ങിൽ നാലു പടി മുന്നിലുള്ള മൻപ്രീത് സിങ്ങും സംഘവും കിവികളെ പറപ്പിച്ച് മൂന്ന് പോയൻറാണ് ലക്ഷ്യമിടുന്നത്.
1976ലെ ഒളിമ്പിക്സ് സ്വർണമെഡലുകാരാണ് ന്യൂസിലൻഡ്. സമീപ കാലത്തായി വമ്പന്മാരെ അടിതെറ്റിച്ച് കുതിക്കുന്നവർ. എട്ടാം റാങ്കുകാരായ കിവികൾ 2018 കോമൺ വെൽത്ത് ഗെയിംസിൽ സെമിഫൈനലിൽ ഇന്ത്യയെ അട്ടിമറിച്ച ഓർമയിലാണ് ഇറങ്ങുന്നത്. ആതിഥേയരായ ജപ്പാൻ, കരുത്തരായ ആസ്ട്രേലിയ, അർജൻറീന, സ്പെയിൻ എന്നിവരാണ് ഇന്ത്യക്ക് പൂൾ എയിൽ നേരിടേണ്ട മറ്റു രാജ്യങ്ങൾ.
1928ലാണ് ആദ്യമായി ഇന്ത്യ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളായത്. പിന്നീട് 1960 വരെ ഒളിമ്പിക്സിൽ ഇന്ത്യൻ ടീം ഒറ്റ തോൽവി പോലും ഇല്ലാതെ ആറു സ്വർണ്ണ മെഡലുകൾ നേടി. എട്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം നേടിയ ഇന്ത്യ ഒളിമ്പിക്സിലെ ഏറ്റവും വിജയകരമായ ടീമാണ്. 1980 ഒളിമ്പിക്സിലാണ് അവസാനമായി ഇന്ത്യ മെഡൽ നേടുന്നത്.
കരുത്തരായ നെതർലൻഡ്സിനെ അട്ടിമറിച്ച് തുടങ്ങാനാണ് വനിതകൾ ലക്ഷ്യമിടുന്നത്. 1980 മോസ്കോ ഒളിമ്പിക്സിൽ ഹോക്കിയിൽ വനിത ടീമിനെ അനുവദിച്ചപ്പോൾ തന്നെ ഇന്ത്യ പങ്കെടുത്തിരുന്നു. എന്നാൽ, പിന്നീട് നീണ്ട അവധിയായിരുന്നു. ഒടുവിൽ കഴിഞ്ഞ റിയോ ഒളിമ്പിക്സിലാണ് (2016) ഇന്ത്യക്ക് യോഗ്യത ലഭിക്കുന്നത്. അന്ന് 12ാമതായായിരുന്നു ടീമിെൻറ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.