Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഇന്ത്യക്ക്​ നിരാശ;...

ഇന്ത്യക്ക്​ നിരാശ; ബോക്​സിങ്ങിൽ മേരികോം പുറത്ത്​

text_fields
bookmark_border
ഇന്ത്യക്ക്​ നിരാശ; ബോക്​സിങ്ങിൽ മേരികോം പുറത്ത്​
cancel

ടോക്യോ: ​ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ നിരാശ സമ്മാനിച്ച്​ വനിത വിഭാഗം ബോക്​സിങ്ങിൽ മേരി കോം പുറത്ത്​. പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ മൂന്നാം സീഡ്​ താരം ഇൻഗ്രിറ്റ്​ വലൻസിയയോട്​ പരാജയപ്പെട്ടാണ്​ മേരികോം പുറത്തായത്​.

സ്പ്ലിറ്റ്​ ഡിസിഷനിലൂടെയാണ്​ കൊളംബിയൻ താരത്തെ വിജയിയായി പ്രഖ്യാപിച്ചത്​. അഞ്ച്​ ജഡ്​ജ്​മാരിൽ നാല്​ പേരും കൊളംബിയൻ താരത്തെ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രമാണ്​ മേരികോമിനൊപ്പം നിന്നത്​. ആദ്യ റൗണ്ടിലെ മോശം പ്രകടനമാണ്​ മേരികോമിന്​ തിരിച്ചടിയായത്​.

മേരികോമിന്‍റെ വിടവാങ്ങൽ ഒളിമ്പിക്​സായിരുന്നു ഇത്​​. നേരത്തെ ലണ്ടൻ ഒളിമ്പിക്​സിൽ മേരികോം ​രാജ്യത്തിനായി വെങ്കല മെഡൽ നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mary KomOlympics 2021
News Summary - India disappointed; Mary Kom out in boxing
Next Story