മികച്ച പ്രകടനമില്ലെങ്കിൽ നടപടി, ഇർഫാനും ശ്രീശങ്കറിനും ഭീഷണി
text_fieldsന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കില്‍ മലയാളി അത്ലറ്റുകളായ കെ.ടി. ഇര്ഫാന്, ശ്രീശങ്കര്‍ എന്നിവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എ.എഫ്.ഐ) പ്രസിഡൻറ് അദില്ലെ സുമരിവാലയാണ് മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത താക്കീതുമായി രംഗത്തുവന്നത്. 20 കി.മീ നടത്ത മത്സരത്തിലാണ് കെ.ടി. ഇർഫാൻ പങ്കെടുക്കുന്നത്. ലോങ് ജംപിലെ ദേശീയ റെക്കോഡ് ഉടമയാണ് എം. ശ്രീശങ്കർ.
ബംഗളൂരു സായ് കേന്ദ്രത്തില്‍ നടന്ന ഫിറ്റ്നസ് പരിശോധനയിൽ പ്രകടനം മോശമായതിനാൽ ഇരുവരെയും ടീമിൽ നിന്ന് ഒഴിവാക്കാൻ ഏകകണ്ഠമായി തീരുമാനിച്ചിരുന്നൂവെന്നും എന്നാൽ, മികച്ച പ്രകടനം ഇവരുടെ പരിശീലകർ ഉറപ്പ് നല്‍കിയതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും സുമരിവാല പറഞ്ഞു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന താരങ്ങള്‍ക്കാണ് സായ് കേന്ദ്രത്തില്‍ ഫിറ്റ്നസ് ടെസ്റ്റ് നടത്തിയത്. ഇതില്‍ ഇര്‍ഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും സുമരിവാല പറഞ്ഞു.
2019 മാര്‍ച്ചിൽ ജപ്പാനിലെ നോമിയിൽ നടന്ന ഏഷ്യൻ നടത്ത മത്സരത്തിലായിരുന്നു ഇര്ഫാന് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ഇന്ത്യയിൽ നിന്ന് ആദ്യമായി ഒളിമ്പിക്സിന് യോഗ്യത നേടിയ അത്ലറ്റും ഇർഫാനായിരുന്നു. കഴിഞ്ഞ മേയിൽ കോവിഡ് ബാധിച്ച ഇർഫാന് ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഫെഡറേഷന് കപ്പില്‍ 8.26 മീറ്റര്‍ ചാടിയാണ് ശ്രീശങ്കർ ദേശീയ റെക്കോഡോടെ ടോക്യോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. ശ്രീശങ്കർ മികച്ച പ്രകടനം കാഴ്ചെവക്കുമെന്ന് പിതാവും കോച്ചുമായ എസ്. മുരളി പറഞ്ഞു. അതിനിടയിൽ ഒളിമ്പിക്സിനുള്ള ഇന്ത്യൻ അത്ലറ്റിക് സംഘത്തിെൻറ ആദ്യ ബാച്ച് യാത്രതിരിച്ചു.
18 അത്ലറ്റുകളും 10 ഒഫീഷ്യലുകളുമടങ്ങിയ സംഘമാണ് പുറപ്പെട്ടത്. മലയാളി താരങ്ങളായ എം. ശ്രീശങ്കർ, എം.പി. ജാബിർ, അലക്സ് ആൻറണി, നോഹ നിർമൽ ടോം, മുഹമ്മദ് അനസ്, അമോജ് ജേക്കബ് എന്നിവർ സംഘത്തിലുണ്ട്. 26 അംഗ സംഘത്തിലെ കെ.ടി. ഇർഫാൻ അടക്കം ആറു നടത്തക്കാരും നീരജ് ചോപ്ര, സീമ പൂനിയ എന്നിവരും പിന്നീട് ടീമിനൊപ്പം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.