എത്ര ഭാരവും ഈ കുഞ്ഞുകൈകൾ താങ്ങും; ഒളിമ്പിക് വെള്ളി നേടിയ മീരഭായ് ചാനുവിനെ അനുകരിച്ച് കുഞ്ഞുബാലിക- വൈറൽ വിഡിയോ പങ്കുവെച്ച് ചാനു
text_fieldsമുംബൈ: കൈയിൽ പൗഡർ തിരുമ്മി നെറ്റിയിൽ തൊട്ട് 'വലിയ ഭാരം' ഇരു കൈകളിൽ പൊക്കാൻ ആ കുഞ്ഞുമോൾ ഒരുങ്ങുേമ്പാൾ പിന്നാമ്പുറത്ത് ഒളിമ്പിക് വെള്ളി മെഡലിലേക്ക് മീരഭായ് ചാനു ഭാരമുയർത്തുന്നതിന്‍റെ ചിത്രങ്ങൾ തെളിയുന്നുണ്ടായിരുന്നു. ഇടവിട്ട് അതിലേക്ക് നോക്കി എല്ലാം മുറപോലെ തന്നെയെന്ന് ഉറപ്പിച്ച് ഒടുവിൽ ഭാരമുയർത്തിക്കഴിഞ്ഞപ്പോൾ ആ കുഞ്ഞുമുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് സ്വർണമെഡൽ തന്നെ നൽകി ഉറ്റവർ അവളെ ആദരിച്ചു. മെഡൽ കഴുത്തിലണിഞ്ഞ് കാണികളെ അഭിവാദ്യം ചെയ്തും നന്ദിയർപ്പിച്ചും അവൾ വിജയം ആഘോഷിക്കുന്ന വിഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
നിരവധി പേർ ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. തന്നെ പശ്ചാത്തലത്തിൽ നിർത്തി ആഘോഷം കൊഴുപ്പിക്കുന്ന കുഞ്ഞുമോളെ കണ്ട് ഒളിമ്പിക് ജേതാവ് ചാനുവും ട്വിറ്ററിൽ ഇതിന് ലൈക് നൽകി. ഇവൾ ജൂനിയർ ചാനുവാണെന്നും ഒളിമ്പിക്സിൽ സ്വർണം നേടുന്നുവെന്ന് ഉറപ്പാക്കാൻ പരിശീലനം നൽകണമെന്നുമായിരുന്നു ചിലരുടെ പ്രതികരണം. എണ്ണമറ്റ തവണ കണ്ടിട്ടും മതിയായില്ലെന്നായി ചിലർ. ഭാവി അത്ലറ്റുകൾക്ക് ഇവൾ യഥാർഥ ആവേശവും പ്രചോദനവുമാണെന്നും പ്രതികരിച്ചവർ വേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.