'ഇന്ത്യയുടെ അഭിമാന നിമിഷം'; മീര ചാനുവിന് ആശംസകളുമായി കർണം മല്ലേശ്വരി
text_fieldsന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം മീരഭായ് ചാനുവിന് ആശംസകളുമായി മുൻ ഒളിമ്പിക്സ് ജേതാവ് കർണം മല്ലേശ്വരി. ഇന്ത്യയുടെ അഭിമാന നിമിഷമെന്ന് കർണം മല്ലേശ്വരി പ്രതികരിച്ചു.
കർണം മല്ലേശ്വരിക്ക് ശേഷം വനിതകളുടെ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് മീരഭായ് ചാനു. 21 വർഷത്തിന് ശേഷമാണ് മെഡൽ നേട്ടം. 2000ലെ സിഡ്നി ഒളിമ്പിക്സിലാണ് കർണം മല്ലേശ്വരി വെങ്കല മെഡൽ നേടിയത്.
49 കിലോ വിഭാഗത്തിലാണ് മീര രാജ്യത്തിനായി വെള്ളി മെഡൽ നേടിയത്. സ്നാച്ചിൽ മീര 87 കിലോഗ്രാം ഉയർത്തി.
ചൈനയുടെ സിഹിഹു ഹൂവാണ് സ്വർണം നേടിയത്. 84, 87 കിലോഗ്രാം ഉയർത്തിയ ചാനു 89 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. അതേ സമയം 94 കിലോ ഉയർത്തിയാണ് ചൈനീസ് താരം ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയത്. ഇന്തോനേഷ്യയുടെ കാൻഡിക് വിൻഡി ഐഷക്കാണ് വെങ്കലം.
2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ചാനു 2017 ലോക ചാമ്പ്യൻഷിപ്പിലും 2018 കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.