മീരാഭായ് ചാനുവിന് ഊഷ്മള വരവേൽപ്പ്; ഇനി പൊലീസിൽ കാണാം
text_fieldsന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ച സായ്ഖോം മീരാബായ് ചാനു ഇന്ത്യയിൽ മടങ്ങിയെത്തി. ഡൽഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ വന്നിറങ്ങിയ ചാനുവിനെ കാത്തിരുന്നവർ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിച്ചത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ സ്വീകരിക്കാനെത്തി.
കനത്ത സുരക്ഷയിൽ നടന്നുനീങ്ങിയ ചാനു വിമാനത്താവളത്തിൽവെച്ചുതന്നെ കോവിഡ് പരിശോധനക്ക് വിധേയായി. 'ഈ സ്നേഹത്തിനും പിന്തുണക്കും ഇടയിൽ നാട്ടിലെത്താനായതിൽ സന്തോഷമുണ്ട്. എല്ലാവർക്കും നന്ദി' -ചാനു പറഞ്ഞു.
ടോക്യോയിൽ ഫൈനലുകൾ അരങ്ങേറിയ ആദ്യ ദിവസം തന്നെ ഭാരോദ്വഹത്തിലെ 49 കി. വിഭാഗത്തിലാണ് 202 കിലോ ഉയർത്തി 26കാരിയായ മണിപ്പൂർ സ്വദേശി വെള്ളി സ്വന്തമാക്കിയത്.
Heading back to home 🇮🇳, Thank you #Tokyo2020 for memorable moments of my life. pic.twitter.com/6H2VpAxU1x
— Saikhom Mirabai Chanu (@mirabai_chanu) July 26, 2021
എ.എസ്.പി ചാനു
ഇംഫാൽ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ച മീരാബായ് ചാനു ഇനി അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ്. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൂടാതെ ഒരു കോടി പാരിതോഷികവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഉടൻ ലോകനിലവാരത്തിലുള്ള ഭാരോദ്വഹന അക്കാദമി സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒളിമ്പിക്സ് ജൂഡോയിൽ പങ്കെടുത്ത എൽ. സുശീല ദേവിക്ക് സബ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം നൽകാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.