ഒന്നാംസ്ഥാനക്കാരി ഉത്തേജകം ഉപയോഗിച്ചെന്ന് സംശയം; മീരാ ചാനുവിന് സ്വർണ സാധ്യത
text_fieldsടോക്യോ: ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ വെള്ളിനേട്ടവുമായി ഇന്ത്യയുടെ നായികയായി മാറിയ മീരാബായ് ചാനുവിെൻറ നേട്ടം സ്വർണമായി മാറുമോ? അതിനുള്ള ചെറിയ സാധ്യത തെളിഞ്ഞതോടെ പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാമ്പ്. 49 കി. വിഭാഗത്തിൽ ചാനുവിന് മുന്നിലെത്തി സ്വർണം നേടിയ ചൈനയുടെ ഹൗ ഷിഹുയിയോട് ഗെയിംസ് അധികൃതർ ടോക്യോ വിട്ടുപോകരുതെന്ന് നിർദേശം നൽകിയതോടെ താരത്തിന് വീണ്ടും ഉത്തേജന പരിശോധന നടത്തും എന്ന സൂചനയാണ് പുറത്തുവരുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. എന്നാൽ ചാനുവും മത്സരത്തിൽ പങ്കെടുത്ത മറ്റുള്ളവരും നാട്ടിലെത്തിയെങ്കിലും ഷീഹുയി ഇതുവരെ ചൈനയിലേക്ക് മടങ്ങിയിട്ടില്ല.
ആദ്യ പരിശോധനയിൽ ഷിഹുയി പരാജയപ്പെട്ടിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതിനാലാണ് വീണ്ടും പരിശോധനക്ക് ഒരുങ്ങുന്നതത്രെ. ഈ പരിശോധനയിലും പരാജയപ്പെട്ടാൽ ചൈനീസ് താരത്തിന് മെഡൽ നഷ്ടമാവുകയും ചാനുവിന് സ്വർണം ലഭിക്കുകയും ചെയ്യും.
ഇക്കാര്യത്തിൽ ഗെയിംസ് അധികൃതരോ ഇന്ത്യൻ ടീം ഒഫീഷ്യൽസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്നാച്ചിലും ക്ലീൻ ആൻഡ് ജർക്കിലുമായി 210 കിലോ ഉയർത്തിയാണ് ഷിഹുയി സ്വർണം നേടിയത്. 202 കിലോയുമായി ചാനു വെളളിയും കരസ്ഥമാക്കി. ടോക്യോ ഒളിമ്പിക്സിൽ ഇതുവരെ ഇന്ത്യയുടെ ഏക മെഡലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.