ഒളിംപിക്സ് മെഡൽ മിൽഖ സിങ്ങിന് സമർപ്പിച്ച് നീരജ് ചോപ്ര
text_fieldsടോക്യോ: ടോക്യോ ഒളിംപിക്സിൽ സ്വർണമെന്ന ഭാരതത്തിെൻറ സ്വപ്നം യാഥാർഥ്യമാക്കാൻ ഹരിയാനയിലെ സോനിപ്പത്തിൽ നിന്നുള്ള 23 കാരൻ പയ്യൻ വേണ്ടി വന്നു. ജാവലിന്‍ എറിഞ്ഞ് അവൻ ചൂടിയ സ്വർണ പതക്കം ഇന്ത്യയുടെ കായിക ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതപ്പെടുന്നതാണ്. കാരണം ആദ്യമായാണ് ഒളിംപിക്സിൽ ഒരു ഇന്ത്യൻ താരം അത്ലറ്റിക്സിൽ സ്വർണ നേടുന്നത്. 2008 ബീജിങ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ സ്വർണമണിഞ്ഞ അഭിനവ് ബിന്ദ്രക്ക് ശേഷം വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റുമായി മാറി നീരജ്.
തെൻറ സ്വർണ മെഡൽ അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുന്‍ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങിനു സമര്‍പ്പിക്കുന്നതായി നീരജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെഡലുമായി മില്‍ഖയെ നേരിട്ടു കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി. 'ഈ സ്വര്‍ണം പി.ടി ഉഷക്കും അതുപോലെ ഒളിംപിക് മെഡലിന് തൊട്ടരികിലെത്തി അത് നഷ്ടമായ മറ്റുള്ള അത്‌ലറ്റുകള്‍ക്കും സമര്‍പ്പിക്കുകയാണ്'. മെഡല്‍ കൈമാറുന്ന ചടങ്ങിൽ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത വികാരമാണുണ്ടായത്. താൻ കരച്ചിലിെൻറ വക്കിലെത്തിയെന്നും നീരജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഫൈനലിൽ മാറ്റുരക്കുേമ്പാൾ സ്വർണത്തെ കുറിച്ചൊന്നും താൻ ചിന്തിച്ചിരുന്നില്ലെന്നും നീരജ് അഭിപ്രായപ്പെട്ടു. എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്നും ഒളിംപിക്സ് റെക്കോർഡ് തിരുത്തണമെന്നുമായിരുന്നു മനസ്സിലുണ്ടായിരുന്നത്. അതിനാൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചെന്നും താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.