ചരിത്രമെഴുതി നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ സ്വർണം ഇന്ത്യക്ക്
text_fieldsടോക്യോ: ലോകത്തിന്റെ നെഞ്ചിലേക്ക് സുർവണ മുനയുള്ള ജാവലിൻ നീട്ടിയെറിഞ്ഞ് നീരജ് ചോപ്ര രാജ്യത്തിന് സമ്മാനിച്ചത് കായിക ചരിത്രത്തിലെ അനർഘ നിമിഷം. അത്ലറ്റിക്സിൽ ഒരു മെഡലെന്ന ഇന്ത്യയിലെ ജനകോടികളുടെ സ്വപ്നം യാഥാർഥ്യമായി. ടോക്യോ ഒളിമ്പിക്സ് ജാവലിൻ ത്രോയിലാണ് ആധികാരികമായാണ് നീരജ് ചോപ്ര സ്വർണത്തിൽ മുത്തമിട്ടത്. 2008ൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര നേടിയ സ്വർണം മാത്രമാണ് നൂറ്റാണ്ട് ചരിത്രമുള്ള ഒളിമ്പിക്സിൽ വ്യക്തികത ഇനത്തിൽ ഇന്ത്യക്കുള്ളത്.
ആദ്യ ഏറിൽ 87.03 മീറ്റർ ദൂരം താണ്ടിയപ്പോൾ അതിനടുത്തുപോലും എത്താൻ മറ്റാർക്കുമായില്ല. ആദ്യ ശ്രമത്തിൽ 85.30 മീറ്റർ എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ മാത്രമാണ് അൽപം അടുത്തെത്തിയെന്നു തോന്നിച്ചത്. കരുത്തനായ എതിരാളിയാകുമെന്ന് കരുതിയ 2017ലെ ലോക ചാമ്പ്യനും സ്വർണം നേടാൻ ഏറ്റവും സാധ്യത കൽപിക്കപ്പെട്ട താരവുമായ ജർമനിയുടെ ജൊഹാനസ് വെറ്റർക്ക് 82.52 മീറ്ററേ എറിയാൻ കഴിഞ്ഞുള്ളൂ. ചെക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്ലെജിച്ച് 83.98 ഉം വിറ്റ്സ്ലാവ് വെസ്ലി 79.73 ഉം എറിഞ്ഞു. ആദ്യ ശ്രമത്തിൽ നീരജ് എറിഞ്ഞ ദൂരം ആർക്കും മറികടക്കാനായില്ല.
രണ്ടാം ശ്രമത്തിൽ നീരജ് തെൻറ ദൂരം 87.58 എന്ന മികച്ച ദൂരത്തിലേക്ക് എറിഞ്ഞിട്ടു. രണ്ടാം ശ്രമത്തിലും നീരജിനൊപ്പമെത്താൻ ആർക്കുമായില്ല. ആദ്യ റൗണ്ടിൽ തന്നെ ജൊഹാനസ് വെറ്റർ പുറത്തായപ്പോഴും ജാക്കൂബ് മറികടക്കുമോ എന്ന ആശങ്കയുണ്ടയത് അഞ്ചാം റൗണ്ടിൽ 86.67 ദൂരമെറിഞ്ഞപ്പോഴായിരുന്നു. നീരജിെൻറ നാലും അഞ്ചും റൗണ്ടുകൾ ഫൗളായി. ഫൈനൽ റൗണ്ടിൽ നീരജിന് 84.24 മീറ്ററേ എറിയാനായുള്ളൂ. ജാക്കൂബിെൻറ അവസാന ഏറ് ഫൗളായതോടെ നീരജല്ലാതെ മറ്റൊരാൾ സ്വർണാവകാശിയില്ലെന്നുറപ്പിച്ചു. മറ്റാർക്കും 86 മീറ്റർ പോലും എറിയാൻ കഴിഞ്ഞില്ല.
യോഗ്യത റൗണ്ടിൽ ഏറ്റവും മികച്ച ദൂരവുമായാണ് 23കാരനായ നീരജ് ഫൈനലിന് യോഗ്യത നേടിയത്. മികച്ച ഫോമിലായിരുന്ന ഇന്ത്യൻ താരം ആദ്യ ഏറിൽ തന്നെ 86.59 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് യോഗ്യത ഉറപ്പാക്കിയത്. 85.64 മീറ്റർ ആയിരുന്നു യോഗ്യത മാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.