ലക്ഷ്യം ട്യോക്യോയിൽ സ്വർണമെന്ന് വർഷങ്ങൾക്ക് മുേമ്പ പറഞ്ഞു; ചെയ്തുകാണിച്ച് നീരജ് ചോപ്ര
text_fieldsന്യൂഡല്‍ഹി: 2016ൽ അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡിട്ട ശേഷം പാനിപ്പത്തിൽ നിന്നുള്ള 20കാരൻ നീരജ് ചോപ്ര പറഞ്ഞത് തന്‍റെ ലക്ഷ്യം ടോക്യോയിൽ സ്വർണമെഡലാണെന്നായിരുന്നു. ടോക്യോയിൽ സ്വർണം എറിഞ്ഞിട്ട് ദേശീയ പതാകയുമായി നീരജ് മൈതാനം ചുറ്റുേമ്പാൾ കായിക ലോകം ഓർത്തത് ആ വാക്കുകളായിരുന്നു. കരിയറിലെ മികച്ച പ്രകടനം അല്ലാതിരുന്നിട്ടും നീരജിനെ വെല്ലാൻ ഒളിമ്പിക്സ് മൈതാനിയിൽ ആരുമുണ്ടായില്ല. 87.58 മീറ്ററാണ് നീരജ് എറിഞ്ഞത്.
റിയോ ഒളിമ്പിക്സിൽ മത്സരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും അന്ന് ചോപ്ര പറഞ്ഞിരുന്നു. 2016ൽ പോളണ്ടില്‍ നടന്ന അണ്ടര്‍-20 ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോകറെക്കോഡ് പ്രകടനത്തോടെയാണ് ചോപ്ര സ്വര്‍ണം കരസ്ഥമാക്കിയത്. എന്നാല്‍, റിയോ ഒളിമ്പിക്സ് യോഗ്യത തെളിയിക്കേണ്ട സമയം ജൂലൈ 11ന് അവസാനിച്ചതിനാല്‍ ചോപ്രക്ക് ഒളിമ്പിക്സ് പ്രവേശം നേടാന്‍ കഴിഞ്ഞില്ല. ഒളിമ്പിക്സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ രാജ്യാന്തര ഫെഡറേഷന് കത്തയച്ചിരുന്നെങ്കിലും നടന്നില്ല.
2016 സാഫ് ഗെയിംസിലും 2017 കോമൺവെൽത്ത് ഗെയിംസിലും സ്വർണം നീരജിനായിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ ജാവലിൻ താരമായും നീരജ് മാറിയിരുന്നു. 2018ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 88.06 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.