വെങ്കല മെഡലുമില്ല; നിയന്ത്രണം വിട്ട് ദ്യോകോവിച്, റാക്കറ്റ് അടിച്ചുതകർത്തു VIDEO
text_fieldsടോക്യോ: ടെന്നിസിലെ അത്യപൂർവ നേട്ടമായ ഗോൾഡൻ സ്ലാം ലക്ഷ്യമിട്ട് ടോക്യോയിൽ പറന്നിറങ്ങിയ ദ്യോകോവിചിന് അപമാനത്തോടെ മടക്കം. സെമിയിൽ അലക്സാണ്ടർ സ്വരേവിനോട് തോറ്റ ദ്യോകോവിചിന് വെങ്കല മെഡൽ പോരാട്ടത്തിലും തോൽവി. സ്പെയിനിന്റെ പാബ്ലോ കരേ ബുസ്തയോടാണ് സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച് അടിയറവ് പറഞ്ഞത്. സ്കോർ. (6-4, 6-7,6-3).
മത്സരത്തിനിടെ റാക്കറ്റ് ഗാലറിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളുംമത്സര ശേഷം നിയന്ത്രണം വിട്ട് റാക്കറ്റ് അടിച്ചുതകർക്കുന്ന ദ്യോകോയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിലൂെട പ്രചരിക്കുന്നുണ്ട്. ദ്യോകോവിച് മുമ്പും കോർട്ടിൽ സമാന പ്രവർത്തി ചെയ്തിട്ടുണ്ട്.
മിക്സ്ഡ് ഡബിൾസിലെ വെങ്കല മെഡൽ പോരാട്ടം മാത്രമാണ് ഇനി ദ്യോകോവിച്ചിന് മുന്നിൽ അവശേഷിക്കുന്നത്. സെമിയിൽ അഞ്ചാം റാങ്കുകാരൻ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനോട് 1-6, 6-3, 1-6 എന്ന സ്കോറിന് അടിയറവ് പറയാനായിരുന്നു ദ്യോകോവിച്ചിന്‍റെ വിധി. പല കാരണങ്ങളും നിരത്തി പ്രമുഖ ടെന്നീസ് താരങ്ങൾ ഒളിമ്പിക്സിൽ നിന്നും മാറിനിൽക്കുന്ന ശീലം തെറ്റിച്ച് ഇക്കുറി ദ്യോകോ ടോക്യോയിലേക്ക് ഗോൾഡൻ സ്ലാം നേടാനായിരുന്നു. ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൻ, ആസ്ട്രേലിയൻ ഓപ്പൺ എന്നിവ ദ്യോകോ നേടിയിരുന്നു. രണ്ടര മാസം മുമ്പ് ഇറ്റാലിയൻ ഒാപ്പണിൽ റാഫേൽ നദാലിനോട് തോറ്റ ശേഷം ആദ്യമായാണ് ദ്യോകോവിച്ച് തോൽവിയറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.