Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2021 9:50 AM IST Updated On
date_range 5 Aug 2021 9:50 AM ISTഗുസ്തി: വിനേഷ് ഫോഗട്ടിന് ക്വാർട്ടറിൽ കാലിടറി; അൻഷു മാലിക്കിന് മെഡലില്ല
text_fieldsbookmark_border
ടോക്യേ: ഒളിമ്പിക്സിൽ വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് തോൽവി. ക്വാർട്ടർ ഫൈനലിൽ ബെലാറൂസിന്‍റെ വനേസ കാലസിൻസ്ക്യയോടാണ് വിനേഷ് 9-3ന് തോറ്റത്. രണ്ടുതവണ ലോക ജേതാവായ കളിക്കാരിയാണ് വനേസ.
വനേസ ഫൈനലിലെത്തിയാൽ റെപാഷെ റൗണ്ട് വഴി വിനേഷിന് വീണ്ടും വെങ്കല മെഡൽ നേടാൻ വഴി തെളിയും. നിലവിലെ വെങ്കല മെഡൽ ജേതാവായ സോഫിയ മാറ്റിസണിനെ 7-1ന് തോൽപിച്ചായിരുന്നു വിനേഷ് ക്വാർട്ടറിലെത്തിയത്.
57 കിലോ വിഭാഗത്തിന്‍റെ റെപാഷെ റൗണ്ടിൽ ഇന്ത്യയുടെ അൻഷു മാലിക്കിനും തോൽവി പിണഞ്ഞു. നിലവിലെ വെങ്കല മെഡൽ ജേതാവ് വലേറിയ കോബ്ലോവയാണ് അൻഷുവിനെ 1-5ന് തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story