'എനിക്ക് വേണ്ടി മെഡൽ നേടണമെന്ന് അവളോട് പറഞ്ഞു'-ചരിത്ര നേട്ടത്തിന് പിന്നാലെ പി.വി. സിന്ധുവിന്‍റെ പിതാവ്
text_fieldsടോക്യോ: ഒളിമ്പിക്സ് വനിത വിഭാഗം ബാഡ്മിന്റണിൽ വെങ്കല മെഡൽ സ്വന്തമാക്കി പി.വി. സിന്ധു ചരിത്രം കുറിച്ചിരുന്നു. ടോക്യോയിൽ ചൈനയുടെ ഹി ബിങ് ജിന്‍റാവോയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തകർത്തത്.
രണ്ടാം വ്യക്തിഗത ഒളിമ്പിക് മെഡൽ സ്വന്തമാക്കിയ സിന്ധു ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ആദ്യ ഇന്ത്യൻ വനിതയുമാണ്. റിയോ ഒളിമ്പിക്സിൽ വെള്ളിയായിരുന്നു സിന്ധു നേടിയത്. അടുത്തടുത്ത ഒളിമ്പിക്സുകളിൽ മെഡൽ സ്വന്തമാക്കുന്ന നാലാമത്തെ വനിത ഷട്ടിൽ താരമാണ് സിന്ധു. മകളുടെ മെഡൽ നേട്ടത്തിൽ അതീവ സന്തുഷ്ടനായ പിതാവ് പി.വി. രമണ കോച്ച് പാർക് തേ സുങിന് നന്ദി പറഞ്ഞു.
'അവളുടെ കോച്ച് പാർക്കിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇതിനായി ഏറെ കഷ്ടെപട്ടു. ഒളിമ്പിക് അസോസിയേഷൻ, സർക്കാർ, സ്പോൺസർമാർ എല്ലാവർക്കും നന്ദി. അവൾ രാജ്യത്തിനായി മെഡൽ നേടിയതിൽ എനിക്ക് വളരെയേെറ സന്തോഷമുണ്ട്. അടുത്തടുത്ത ഒളിമ്പിക്സുകളിൽ മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി എന്‍റെ മകൾ മാറിയതിൽ അതിയായ ആഹ്ലാദവാനാണ് ഞാൻ' -രമണ പറഞ്ഞു.
ശനിയാഴ്ച തായ്വാന്റെ തായ് സു യിങിനോട് സെമിഫൈനലിൽ തോറ്റതിന് പിന്നാലെ സിന്ധു സങ്കടത്തിലായിരുന്നു. ശനിയാഴ്ച സിന്ധുവുമായി ഫോണിൽ ബന്ധപ്പെട്ട രമണ തനിക്കായി വെങ്കല മെഡൽ നേടിയെടുക്കണമെന്ന് മകളോട് ആവശ്യപ്പെടുകയായിരുന്നു. ചൈനക്കാരിയായ എതിരാളിയുടെ വിഡിയോകൾ കാണിച്ച് മത്സരത്തിന് നന്നായി ഒരുങ്ങാനും രമണ സഹായിച്ചു.
'ഇന്നലെ ഞാൻ അവളുമായി സംസാരിച്ചിരുന്നു...വിജയിച്ച് വരാൻ പറഞ്ഞു... എനിക്ക് വേണ്ടി ജയിക്കണമെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം മകൾ നല്ല സങ്കടത്തിലായിരുന്നു. തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നതിനാൽ ഹി ബിങ് ജിന്‍റാവോക്ക് അധിക സമയം പിടിച്ചു നിൽക്കാനാകില്ലെന്ന് പറഞ്ഞു. എതിരാളിയെ കുറിച്ച് പഠിക്കാനായി വിഡിയോകൾ അയച്ച് െകാടുത്തു. എല്ലാത്തിലും ഉപരി അവൾ നല്ല അക്രമണോത്സുകതയോടെയാണ് കളിച്ചത്' -രമണ പറഞ്ഞു.
ആഗസ്റ്റ് മൂന്നിനാണ് സിന്ധു ഡൽഹിയിൽ തിരികെ വിമാനമിറങ്ങുന്നത്. സിന്ധു അടുത്ത ഒളിമ്പിക്സിലും മാറ്റുരക്കുമെന്ന് രമണ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.