സുൽത്താനും ഒളിമ്പ്യനും ഒന്നിച്ചു; മീരക്ക് ഇത് ആഗ്രഹ പൂർത്തീകരണം
text_fieldsടോക്യോ ഒളിമ്പിക്സിൽ വെളളിയണിഞ്ഞ് നാടിെൻറ അഭിമാനം ഉയർത്തിയ മീരാഭായ് ചാനുവിെൻറ മറ്റൊരു ആഗ്രഹംകൂടി സഫലമായി. വെള്ളിത്തിരയിലെ തെൻറ ആരാധനാമൂർത്തിയെ നേരിട്ട് കാണണമെന്ന മീരാഭായിയുടെ ആഗ്രഹമാണ് പൂവണിഞ്ഞത്. ഒരിക്കൽ തെൻറ ഇഷ്ട നടൻ ആരാണെന്ന ചോദ്യത്തിന് സൽമാൻ ഖാൻ എന്നായിരുന്നു മീര നൽകിയ ഉത്തരം. അവസാനം തെൻറ ഇഷ്ടതാരെത്ത നേരിട്ട് കണ്ടിരിക്കുകയാണ് അവർ. ബോളിവുഡിെൻറ സുൽത്താൻ സൽമാൻ ഖാനോടൊപ്പം മീരാഭായി നിൽക്കുന്ന ചിത്രം താരം തന്നെയാണ് തെൻറ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. 'വെള്ളി മെഡൽ ജേതാവിനെ കാണാനായതിൽ സന്തോഷം. മികച്ചൊരു കൂടിക്കാഴ്ച്ചയായിരുന്നു അത്. എല്ലായിപ്പോഴും ആശംസകൾ'-സൽമാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇതേചിത്രം മീരാഭായ് തെൻറ ട്വിറ്റർ ഹാൻഡിലിലും നൽകിയിട്ടുണ്ട്.'വളരെയധികം നന്ദി സൽമാൻ സർ. ഞാൻ നിങ്ങളുടെ വലിയ ആരാധികയാണ്. ഒരു സ്വപ്നം സാക്ഷാത്കരിച്ച അനുഭമായിരുന്നു അത്'-മീരാഭായ് ചിത്രത്തിനൊപ്പം കുറിച്ചു.ടോക്യോ ഒളിമ്പിക്സിൽ ഭാേരാദ്വഹനത്തിൽ വെള്ളി സ്വന്തമാക്കിയ സായ്കോം മീരാഭായ് ചാനു രാജ്യത്തിെൻറ അഭിമാനം ഉയർത്തിയിരുന്നു.
വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോ (87 കി. +115 കി.) ഉയർത്തിയാണ് മണിപ്പൂർ സ്വദേശിയായ 26കാരി രജതപതക്കം സ്വന്തമാക്കിയത്. അഞ്ചു വർഷം മുമ്പ് റിയോ ഡെ ജനീറോയിൽ ഭാരം ഉയർത്താനാവാതെ കണ്ണീരണിഞ്ഞ ഓർമകൾ കഴുകിക്കളയുന്നതായിരുന്നു ചാനുവിന് ടോക്യോയിലെ നേട്ടം. ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മികച്ച മെഡൽനേട്ടമാണിത്. 2000 സിഡ്നിയിൽ വെങ്കലവുമായി കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ ആദ്യ ഒളിമ്പിക് മെഡൽ നേടിയതിനുശേഷം ഇൗയിനത്തിൽ ഇന്ത്യ മെഡൽ നേടുന്നതും ആദ്യം.
2016 ഒളിമ്പിക്സിൽ തിളങ്ങാനായില്ലെങ്കിലും പിന്നീട് ലോക ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും മീര സ്വർണം േനടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.