Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വെള്ളിനക്ഷത്രം; ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ രവി കുമാറിന് വെള്ളി
cancel
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightവെള്ളിനക്ഷത്രം;...

വെള്ളിനക്ഷത്രം; ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ രവി കുമാറിന് വെള്ളി

text_fields
bookmark_border

ടോ​ക്യോ: പൊ​ന്നാ​ക​ണേ​യെ​ന്നാ​ശി​ച്ച്​ ഒ​രു രാ​ത്രി മു​ഴു​വ​ൻ ഇ​ന്ത്യ​ക്കാ​ർ ഉ​റ​ക്ക​മൊ​ഴി​ച്ചി​രു​ന്ന​താ​ണ്. ടോ​ക്യോ​യി​ലെ ഗോ​ദ​യി​ൽ നി​ന്ന്​ ഇ​ന്ത്യ​ൻ അ​ഭി​മാ​ന​മാ​യി സു​വ​ർ​ണ​ശോ​ഭ​യോ​ടെ ര​വി​കു​മാ​ർ ദാ​ഹി​യ ഉ​ദി​ച്ചു​യ​രു​മെ​ന്ന പ്ര​ത്യാ​ശ​യാ​യി​രു​ന്നു ആ ​കാ​ത്തി​രി​പ്പി​െൻറ കാ​ത​ൽ. പൊ​ന്ന്​ പൊ​ലി​ച്ചി​ല്ലെ​ങ്കി​ലും വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യി ര​വി​കു​മാ​ർ ര​ജ​ത​കു​മാ​ര​നാ​യി തി​ള​ങ്ങി നി​ന്ന ദി​വ​സ​മാ​യി​രു​ന്നു വ്യാ​ഴാ​ഴ്​​ച. ഇ​ന്ത്യ​ക്കാ​യി ഒ​ളി​മ്പി​ക്​​സ്​ ഗോ​ദ​യി​ൽ നി​ന്ന്​ പി​റ​ന്ന ര​ണ്ടാ​മ​ത്തെ വെ​ള്ളി.

ലോ​ക ചാ​മ്പ്യ​നാ​യ റ​ഷ്യ​ൻ താ​രം സാ​വു​ർ ഉ​​ഗ്വേ​വി​നോ​ട്​ 4-7 ന്​ ​വീ​​റോ​ടെ പൊ​രു​തി​യാ​യി​രു​ന്നു ര​വി​കു​മാ​ർ തോ​ൽ​വി സ​മ്മ​തി​ച്ച​ത്. 57 കി​ലോ​ഗ്രാം ഫ്രീ​സ്​​റ്റൈ​ൽ വി​ഭാ​ഗ​ത്തി​െൻറ ക​ലാ​ശ​പ്പോ​രി​ൽ റ​ഷ്യ​ൻ താ​ര​ത്തെ നേ​രി​ടാ​ൻ ഉ​റ​ച്ച കാ​ൽ​വെ​പ്പു​ക​ളോ​ടെ​യാ​യി​രു​ന്നു ര​വി​കു​മാ​ർ ഗോ​ദ​യി​ലെ​ത്തി​യ​ത്. പ​ക്ഷേ, ആ​ദ്യ റൗ​ണ്ടി​െൻറ തു​ട​ക്ക​ത്തി​ൽ ത​ന്നെ ര​ണ്ടു​​പോ​യ​ൻ​റു​മാ​യി മു​ൻ​തൂ​ക്കം നേ​ടാ​ൻ ഉ​ഗ്വേ​വി​നാ​യി. തൊ​ട്ടു​ട​ൻ ത​ന്നെ ര​ണ്ട്​ പോ​യ​ൻ​റ്​ നേ​ടി ര​വി​യും ഒ​പ്പ​മെ​ത്തി. പ​ക്ഷേ, ര​ണ്ട്​ പോ​യ​ൻ​റു​കൂ​ടി നേ​ടി ആ​ദ്യ റൗ​ണ്ടി​ൽ 4-2ന്​ ​ഉ​ഗ്വേ​വ്​ മു​ന്നി​ലെ​ത്തി.

ര​ണ്ടാം റൗ​ണ്ടി​െൻറ തു​ട​ക്ക​വും റ​ഷ്യ​ൻ താ​ര​ത്തി​െൻറ മു​ന്നേ​റ്റ​ത്തോ​ടെ​യാ​യി​രു​ന്നു. 5-2 എ​ന്ന നി​ല​യി​ൽ നി​ന്ന്​ ഉ​ഗ്വേ​വ്​ 7-2 ആ​യി പോ​യ​ൻ​റ്​ ഉ​യ​ർ​ത്തി. അ​വ​സാ​ന റൗ​ണ്ടി​ൽ ര​ണ്ടു​ പോ​യ​ൻ​റ്​ നേ​ടി ഗം​ഭീ​ര​മാ​യി ര​വി​കു​മാ​ർ തി​രി​ച്ച​ടി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ സെ​മി ഫൈ​ന​ലി​ൽ ക​സാ​ഖ്​​സ്​​താ​െൻറ നൂ​റി​സ്​​ലാം സ​നാ​യേ​വി​നെ മ​ല​ർ​ത്തി​യ​ടി​ച്ച​ത്​ ആ​വ​ർ​ത്തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ​ർ​ത്തി.

പ​ക്ഷേ, അ​തി​നി​ട ന​ൽ​കാ​തെ ര​വി​കു​മാ​റി​ന്​ പി​ടി​കൊ​ടു​ക്കാ​തെ റ​ഷ്യ​ൻ താ​രം ഒ​ഴി​ഞ്ഞു​മാ​റി​യ​തോ​ടെ 7-4 ൽ ​മ​ത്സ​രം സാ​വു​ർ ഉ​​ഗ്വേ​വ്​ സ്വ​ന്ത​മാ​ക്കി സ്വ​ർ​ണ​മ​ണി​ഞ്ഞു. ര​വി​കു​മാ​റി​ന്​ വെ​ള്ളി​മെ​ഡ​ലും ഇ​ന്ത്യ​ക്ക്​ ടോ​ക്യോ​യി​ലെ ര​ണ്ടാം വെ​ള്ളി​യു​മാ​യി. ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ മീ​രാ​ബാ​യി ചാ​നു​വാ​ണ്​ ഇ​ക്കു​റി ഇ​ന്ത്യ​ക്കാ​യി ആ​ദ്യ വെ​ള്ളി നേ​ടി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം അ​ഞ്ചാ​യി.

ര​വി​കു​മാ​റി​െൻറ വെ​ള്ളി​നേ​ട്ട​ത്തി​നി​ട​യി​ലും ഗോ​ദ​യി​ൽ നി​ന്ന്​ ഇ​ന്ത്യ നി​രാ​ശ​യു​ടെ വാ​ർ​ത്ത​യും കേ​ട്ടു. പു​രു​ഷ​ന്മാ​രു​ടെ 86 കി​ലോ വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ലി​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ദീ​പ​ക്​ പു​നി​യ 4-2ന്​ ​തോ​റ്റു. സാ​ൻ മാ​രി​നോ​യു​ടെ മൈ​ലെ​സ്​ നാ​സി​മാ​ണ്​ ദീ​പ​ക്കി​നെ തോ​ൽ​പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ മു​ന്നി​ൽ നി​ന്ന ദീ​പ​ക്കി​നെ അ​വ​സാ​ന സെ​ക്ക​ൻ​ഡു​ക​ളി​ലെ സ​മ​ർ​ഥ​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ മൈ​ലെ​സ്​ നാ​സിം കീ​ഴ​ട​ക്കി​യ​ത്.

ഗു​സ്​​തി​യി​ൽ മ​റ്റൊ​രു വെ​ങ്ക​ല പ്ര​തീ​ക്ഷ​യാ​യി​രു​ന്ന അ​ൻ​ഷു മാ​ലി​ക്​ റെ​പാ​ഷെ റൗ​ണ്ടി​ൽ റ​ഷ്യ​യു​ടെ വ​ലേ​റി​യ ക​ബ്ലോ​വ​യോ​ട്​ തോ​റ്റു. 5-1നാ​യി​രു​ന്നു അ​ൻ​ഷു​വി​െൻറ തോ​ൽ​വി.

ഇ​ന്ത്യ ഏ​റെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വ​നി​ത​ക​ളു​ടെ 53 കി​ലോ​ഗ്രാം ​ഫ്രീ​സ്​​റ്റൈ​ൽ ഗു​സ്​​തി​യി​ൽ വി​നേ​ഷ്​ ഫോ​ഗ​ട്ടും നി​രാ​ശ സ​മ്മാ​നി​ച്ചു. ക്വാ​ർ​ട്ട​ർ ​ഫൈ​ന​ലി​ൽ ബെ​ല​റൂ​സി​െൻറ വ​നേ​സ ക​ലാ​ദ്​​സി​ൻ​സ്​​ക​യ​യാ​ണ്​ ഫോ​ഗ​ട്ടി​നെ 9-3 എ​ന്ന സ്​​കോ​റി​നു​ വീ​ഴ്​​ത്തി​യ​ത്. വ​നേ​സ സെ​മി​യി​ൽ ചൈ​ന​യു​ടെ ക്വി​ൻ​യു പാ​ങ്ങി​നോ​ട്​ തോ​റ്റ​തോ​ടെ റെ​പാ​ഷെ അ​വ​സ​ര​വും ​​േഫാ​ഗ​ട്ടി​ന്​ ന​ഷ്​​ട​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olympics 2021Ravi Kumar Dahiya
News Summary - Silver star; India's Ravi Kumar wins silver in Olympic wrestling
Next Story