വെങ്കലത്തിളക്കത്തിൽ സിന്ധു; ചൈനീസ് താരത്തെ തകർത്തു
text_fieldsടോക്യോ: തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡൽ നേട്ടവുമായി രാജ്യത്തിന് അഭിമാനമായി പി.വി സിന്ധു. വനിത ബാഡ്മിന്റണിൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ചൈനയുടെ ഹീ ബിങ് ചിയാവോയെ തകർത്താണ് സിന്ധു ഇന്ത്യയിലേക്ക് ഒരു മെഡൽ കൂടിയെത്തിച്ചത്. 2016 റിയോ ഒളിമ്പിക്സിൽ വെള്ളിയായിരുന്നു സിന്ധുവിന്‍റെ നേട്ടം. രണ്ട് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമായും സിന്ധു മാറി.
കഴിഞ്ഞ മത്സരത്തിലെ പരാജയത്തിൽ നിന്നും പാഠം ഉൾകൊണ്ട് റാക്കറ്റേന്തിയ പി.വി സിന്ധുവിന് മുന്നിൽ പിടിച്ചു നിൽക്കാൻ ഹീ ബിങ് ചിയാവോ പാടുപെട്ടു. ആദ്യ ഗെയിമിൽ 21-13ന് ബിങ് ചിയാവോയെ തകർത്ത സിന്ധു രണ്ടാം സെറ്റിലും ആധിപത്യം തുടർന്നു. തിരിച്ചുവരാൻ ബിങ് ചിയാവോ ശ്രമിച്ചെങ്കിലും അന്തിമ ചിരി സിന്ധുവിേന്റതായിരുന്നു. 21-15നായിരുന്നു രണ്ടാം ഗെയിം സിന്ധു തേന്റതാക്കിയത്.
ലോക ഒമ്പതാം നമ്പർ താരമാണ് ഹീ ജിങ് ബിയാവോ. മുമ്പ് 15 തവണ ഏറ്റുമുട്ടിയപ്പോൾ ഒൻപത് തവണയും വിജയം ഹീ ജിങ് ബിയാവോക്കൊപ്പമായിരുന്നെങ്കിലും മികച്ച ഫോമിൽ റാക്കറ്റേന്തിയ സിന്ധുവിനെ മറികടക്കാൻ പോന്ന ആയുധങ്ങൾ ചൈനീസ് താരത്തിന്‍റെ കൈയ്യിലില്ലായിരുന്നു. ഒളിമ്പിക്സ് സെമിയിൽ ചൈനീസ് തായ്പേയുടെ ലോക ഒന്നാം നമ്പർ താരം തായ് സു യിങിനോട് എതിരില്ലാത്ത രണ്ടുസെറ്റുകൾക്ക് സിന്ധു അടിയറവ് പറയുകയായിരുന്നു. ക്വാർട്ടറിൽ ജപ്പാൻ താരത്തിന്‍റെ കടുത്ത വെല്ലുവിളി മറികടന്ന സിന്ധുവിസ് സെമിയിൽ മികവ് ആവർത്തിക്കാനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.