Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 5:10 PM IST Updated On
date_range 26 July 2021 5:11 PM ISTഒളിമ്പിക്സ് നീന്തൽ; മലയാളി താരം സജൻ പ്രകാശ് സെമിയിലെത്താതെ പുറത്ത്
text_fieldsbookmark_border
ടോക്യോ: ഒളിമ്പിക്സ് നീന്തലിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം സജൻ പ്രകാശിന് പുരുഷ വിഭാഗം 200 മീറ്റർ ബട്ടർഫ്ലൈയിൽ സെമിയിലെത്താനായില്ല. ഹീറ്റ്സിൽ നാലാമതായി ഫിനിഷ് ചെയ്തെങ്കിലും സെമിയിലെത്താനുള്ള സമയം കുറിക്കാനായില്ല.
1:57:22 എന്ന സമയത്തിലാണ് ഹീറ്റ്സിൽ സജൻ പ്രകാശ് ഫിനിഷ് ചെയ്തത്. ആദ്യ 16 പേർക്ക് മാത്രമാണ് സെമിയിലേക്ക് അവസരം. എന്നാൽ സജന് 24ാം സ്ഥാനമാണ് ലഭിച്ചത്.
1:56:38 എന്ന സമയത്തിൽ മത്സരം പൂർത്തിയാക്കി ഒളിമ്പിക് യോഗ്യത നേടിയ സജന് പക്ഷേ ഈ മികവ് ടോക്യോയിൽ ആവർത്തിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story