ക്വാർട്ടർ ജയിച്ചപ്പോൾ മതിമറന്ന് തുള്ളിച്ചാടി; കാലുളുക്കിയതിനാൽ ഐറിഷ് താരത്തിന് ഒളിമ്പിക്സ് സെമി കളിക്കാനാകില്ല
text_fieldsടോക്യോ: ഇടികിട്ടി പരിക്കേറ്റ് കളിക്കാനാവാതെ മത്സരത്തിൽനിന്ന് പിൻവാങ്ങുന്നത് ബോക്സിങ് റിങ്ങിന് പരിചയമുള്ള കാഴ്ചയാണ്. എന്നാൽ ഒളിമ്പിക്സ് ക്വാർട്ടർ പോരാട്ടത്തിൽ ജയിച്ച എയ്ഡൻ വാൽഷിന് പരിക്കേറ്റതുകണ്ടാൽ ചിരിക്കണോ അതോ കരയണമോ എന്ന കൺഫ്യൂഷനിലാകും.
മൊറീഷ്യസ് താരം മെർവെൻ ക്ലെയറിനെതിരായ മത്സരത്തിൽ ഐറിഷ് താരം എയ്ഡൻ വാൽഷ് തകർപ്പൻ ഫോമിലായിരുന്നു. മത്സരം പൂർത്തിയായ ശേഷം റഫറിയുടെ വിധിക്കായി കാത്തിരിക്കുകയായിരുന്നു താരം. റഫറി ഐറിഷ് താരം എയ്ഡൻ വാൽഷിനെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ മതിമറന്ന താരം തുള്ളിച്ചാടി. എന്നാൽ, ആ ചാട്ടം പിഴച്ചു, വാൽഷിെൻറ കാൽ ഉളുക്കി.
ഇതോടെ താരത്തിന് സെമി കളിക്കാനാവില്ലെന്നുവന്നു. ഞായറാഴ്ച നടന്ന മെഡിക്കൽ ടെസ്റ്റിൽ താരത്തിന് പങ്കെടുക്കാനുമായില്ല. ഇതോടെ, സെമിയിൽ എതിരാളിയായ ബ്രിട്ടെൻറ പാറ്റ് മെക്കോർമാക്കിന് ഫൈനലിലേക്ക് വാക്കോവർ ലഭിച്ചു. മൗറീഷ്യസ് താരത്തിനെതിരെ 4-1നായിരുന്നു വാൽഷിെൻറ ജയം. കണങ്കാലിന് കാര്യമായ പരിക്കേറ്റ വാൽഷ് വീൽചെയറിലാണ് ഒളിമ്പിക്സ് വില്ലേജിലെ താമസസ്ഥലത്തേക്ക് മടങ്ങിയത്. ഓർക്കാപ്പുറത്ത് സംഭവിച്ച പിഴവിൽ സ്വയം പഴിച്ച വാൽഷ് ഒടുവിൽ വെങ്കലംകൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.