ഒളിമ്പിക്സ് വിജയികൾക്കുള്ള മെഡലുകൾ എന്തുകൊണ്ട് നിർമിച്ചതാണെന്നറിയുമോ?
text_fieldsടോക്യോ: ഒളിമ്പിക്‌സ് മെഡൽ നില അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് നാം.എന്നാൽ ജപ്പാൻകാർ എങ്ങനെയാണ് തങ്ങളുടെ നാട്ടിൽ വിരുന്നെത്തിയ ഒളിമ്പിക്‌സ് വിജയികളുടെ കഴുത്തിൽ അണിയിക്കുന്ന മെഡലുകൾ നിർമിച്ചിരിക്കുന്നതെന്ന് അധികമാർക്കും അറിയാനിടയില്ല.
ഒരു പക്ഷേ അവിശ്വസനീയമായ ഒരു യാഥാർഥ്യമായിരിക്കും ഇത്. ഉപയോഗം കഴിഞ്ഞ് നമ്മൾ വലിച്ചെറിയുന്ന മൊബൈൽ ഫോണുകളിലും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലും മെഡൽ നിർമിക്കാനാവശ്യമായ ലോഹങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അതറിയാവുന്ന ജപ്പാൻകാർ രാജ്യവ്യാപകമായി ഒരു വിളംബരം നടത്തി. ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ മുഴുവൻ ഒളിമ്പിക്സ് സംഘാടക സമിതിയെ ഏൽപ്പിക്കണമെന്നായിരുന്നു ആ കാമ്പയിൻ.
ചുരുങ്ങിയ സമയം കൊണ്ട് അവർക്കു ലഭിച്ചത് അഞ്ച് ദശ ലക്ഷം മൊബൈൽ ഫോണുകളായിരുന്നു.ഇതെല്ലാം റീ സൈക്കിൾ ചെയ്താണ് വിജയികൾക്കുള്ള സ്വർണം,വെള്ളി, വെങ്കലം മെഡലുകൾ നിർമിച്ചിരിക്കുന്നത്. 339 ഇനങ്ങളിലായി 1017 മെഡലുകൾ ആണ് ടോക്യോയിൽ വിജയികളെ കാത്തിരിക്കുന്നത്. ഇ-വേസ്റ്റുകൾ ഒഴിവാക്കി പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണം മഹത്തായ ആശയമാണ് ഇതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.