ഒളിമ്പിക്സ് ഹോക്കി: ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ, അയർലൻഡ് തോറ്റത് തുണയായി
text_fieldsടോക്യോ: സ്ട്രൈക്കർ വന്ദന കടാരിയയുടെ ഹാട്രിക് മികവിൽ നിർണായക അവസാന ഹോക്കി മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ. ദക്ഷിണാഫ്രിക്കയെ 4-3ന് തകർത്ത് ക്വാർട്ടർ അവസരത്തിന് കാത്തിരുന്ന ഇന്ത്യയെ ഭാഗ്യം കൂടി തുണച്ചതോടെയാണ് നോക്കൗട്ട് പോരിൽ ടിക്കറ്റായത്. ഇന്ത്യക്ക് ജയത്തോടൊപ്പം അയർലൻഡിെൻറ മത്സര ഫലത്തിനും കാത്തിരിക്കേണ്ടിയിരുന്നു. ഒടുവിൽ ബ്രിട്ടൻ 2-0ത്തിന് അയർലൻഡിനെ തോൽപിച്ച സുവാർത്തയെത്തിയതോടെ ഇന്ത്യൻ വനിതകൾ ആഹ്ലാദത്തിലായി.
ഗ്രൂപ് റൗണ്ടിൽ പൂൾ എയിൽ രണ്ടു ജയവുമായി ആറു പോയൻറ് നേടിയാണ് ഇന്ത്യയുടെ കുതിപ്പ്. അഞ്ചാമതുള്ള അയർലൻഡിന് മൂന്ന് പോയൻറ് മാത്രമാണുള്ളത്. എല്ലാ കളിയും ജയിച്ച് പൂൾ എ ചാമ്പ്യന്മാരായ കരുത്തരായ ആസ്ട്രേലിയയാണ് തിങ്കളാഴ്ച നടക്കുന്ന ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപിച്ചത്. 4, 17, 49 മിനിറ്റുകളിൽ ഗോൾ നേടിയാണ് വന്ദന ഇന്ത്യയുടെ രക്ഷകയായത്. മറ്റൊരു ഗോൾ നേഹ ഗോയൽ (32) നേടി. ദക്ഷിണാഫ്രിക്കക്കായി ടെറിൻ ഗ്ലാസ്ബി (15), എറിൻ ഹണ്ടർ (30), മാരിസെൻ മെറെയ്സ് (39) എന്നിവർ ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.