Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightആദ്യ ജയം; ക്വാർട്ടർ...

ആദ്യ ജയം; ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി ഇന്ത്യൻ വനിത ഹോക്കി ടീം

text_fields
bookmark_border
india womens hockey
cancel

ടോക്യാ: ഒളിമ്പിക്​ ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക്​ ആദ്യ ജയം. നിർണായക മത്സരത്തിൽ അയർലൻഡിനെ ഏകപക്ഷീയമായ ഒരുഗോളിന്​ തോൽപിച്ചാണ്​ ഇന്ത്യ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയത്​. 57ാം മിനിറ്റിൽ നവനീതാണ്​ ഇന്ത്യയുടെ ഏക ഗോൾ നേടിയത്​.

ജയത്തോടെ അഞ്ചാം സ്​ഥാനത്തേക്കുയർന്ന ഇന്ത്യക്ക്​ ഒരു ജയം കൂടി അനിവാര്യമാണ്​. കളിച്ച നാല്​ മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയാണ്​ നാളെ ഇന്ത്യയുടെ എതിരാളി.

നാല്​ മത്സരങ്ങളിൽ നിന്ന്​ നാലും ജയിച്ച നെതർലൻഡ്​സും ജർമനിയും ക്വാർട്ടറിലെത്തി. നാല്​ കളികളിൽ നിന്ന്​ ആറ്​ പോയിന്‍റുള്ള ബ്രിട്ടൻ, മൂന്ന്​ പോയിന്‍റുകൾ വീതമുള്ള ഇന്ത്യ, അയർലൻഡ്​ എന്നീ ടീമുകളാണ്​ ശേഷിക്കുന്ന ക്വാർട്ടർ ബെർത്തുകൾക്കായി പോരാടുന്നത്​. ആദ്യ നാല്​ സ്​ഥാനക്കാരാണ്​ ക്വാർട്ടറിലെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyIndian women hockeytokyo olympics 2021
News Summary - tokyo olympics Hockey: India women stay alive, win 1-0 vs Ireland
Next Story