വനിത ഹോക്കി: ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി
text_fieldsടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിത ഹോക്കി ടീമിന് തുടർച്ചയായ മൂന്നാം തോൽവി. ബ്രിട്ടനാണ് ഇന്ത്യയെ 4-1ന് തകർത്തത്. ഹന്ന മാർട്ടിൻ (2, 19), ലില്ലി ഓസ്ലി (41), ഗ്രേസ് ബാൽസൺ (57) എന്നിവരാണ് ബ്രിട്ടനായി സ്കോർ ചെയ്തത്. 23ാം മിനിറ്റിൽ ശർമിള ദേവിയാണ് ഇന്ത്യയുടെ ഏക ഗോൾ സ്കോർ ചെയ്തത്.
പൂൾ എയിൽ നിലവിലെ ജേതാക്കളുടെ തുടർച്ചയായ രണ്ടാം വിജയമാണ്. ഇൗ മത്സരത്തിൽ സമനിലയെങ്കിലും നേടേണ്ടത് ഇന്ത്യക്ക് അനിവാര്യമായിരുന്നു. എന്നാൽ നോക്കൗട്ട് റൗണ്ട് സാധ്യത നിലനിർത്താൻ ഇന്ത്യക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കണം.
നേരത്തെ ഇന്ത്യ ലോക ഒന്നാം നമ്പർ ടീമായ നെതർലൻഡ്സിനോടും 1-5നും ജർമനിയോട് 0-2നും തോറ്റിരുന്നു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ അയർലൻഡാണ് ഇന്ത്യയുടെ അടുത്ത എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.