അെമ്പയ്ത്ത് ടീം ക്വാർട്ടറിൽ പുറത്ത്; സുമിത് നഗലിന് രണ്ടാം റൗണ്ട് കടക്കാനായില്ല
text_fieldsടോക്യോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം അെമ്പയ്ത്തിന്റെ ടീം ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ തോറ്റു. പ്രവീൺ ജാദവ്, അതാനു ദാസ്, തരുൺദീപ് റായ് ത്രയം കരുത്തരായ ദക്ഷിണ കൊറിയയോടാണ് പരാജയപ്പെട്ടത്.
കിം ജേ ഡിയോക്, കിം വൂജിൻ, ഓ ജിൻഹിയേക് എന്നിവർ അണിനിരന്ന കൊറിയൻ ടീം 6-0ത്തിനാണ് ഇന്ത്യയെ തകർത്തത്. കസാഖ്സ്ഥാനെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം.
പുരുഷ വിഭാഗം സിംഗിൾസ് ടെന്നിസിൽ ഇന്ത്യൻ താരം സുമിത് നഗൽ രണ്ടാം റൗണ്ടിൽ പുറത്തായി. രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവിനോട് 6-2, 6-1നാണ് നഗൽ തോറ്റത്. ശനിയാഴ്ച ഡെനിസ് ഇസ്റ്റോമിനിനെ തോൽപിച്ചാണ് നഗൽ രണ്ടാം റൗണ്ടിലെത്തിയത്. ലിയാണ്ടർ പേസിന് ശേഷം ഒളിമ്പിക്സിൽ പുരുഷ വിഭാഗം സിംഗിൾസ് മത്സരം വിജയിക്കുന്ന ആദ്യ താരമായി നഗൽ മാറി.
ഞായറാഴ്ച വനിത വിഭാഗം ഡബിൾസിൽ സാനിയ മിർസ-അങ്കിത റെയ്ന സഖ്യം ഒന്നാം റൗണ്ടിൽ തോറ്റുപുറത്തായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.