ഹോക്കി: നിലവിലെ ജേതാക്കളായ അർജന്‍റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ
text_fieldsടോക്യേ: നിലവിലെ ജേതാക്കളായ അർജന്‍റീനയെ 3-1ന് തകർത്ത് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിലെത്തി.
വരുൺ കുമാർ, വിവേക് പ്രസാദ്, ഹർമൻപ്രീത് സിങ് എന്നിവരാണ് ഇന്ത്യക്കായി വലകുലുക്കിയത്. മൂന്ന് ജയവുമായി ഇന്ത്യക്ക് ഒമ്പത് പോയിന്‍റായി. ഗ്രൂപ്പിൽ ഒരു മത്സരം മാത്രം ശേഷിക്കേ മൂന്നാം സ്ഥാനക്കാരായ സ്പെയിനിനേക്കാൾ അഞ്ച് പോയിന്‍റ് ലീഡുണ്ട് ഇന്ത്യക്ക്.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ആസ്ട്രേലിയയോട് 7-1ന് തോറ്റ ശേഷം ഉഗ്രൻ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. വമ്പൻ തോൽവിയിൽ നിന്നുണ്ടായ ഗോൾ വ്യത്യാസം കുറക്കാൻ അവസാന മത്സരങ്ങളിൽ നിന്ന് ഇന്ത്യക്കായി. ആസ്ട്രേലിയക്ക് ശേഷം ഗ്രൂപ്പ് എയിൽ നിന്ന് ക്വാർട്ടർ യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.