ഒളിമ്പിക് മാരത്തണിൽ എതിരാളിയില്ലാതെ കെനിയൻ ഇതിഹാസം കിപ്ചോഗെ
text_fieldsടോകിയോ: കടുത്ത കാലാവസ്ഥ വില്ലനായി പിറകെ കൂടിയിട്ടും മാരത്തണിൽ അനായാസം സ്വർണം തൊട്ട് കെനിയൻ ഇതിഹാസം ഇലിയഡ് കിപ്ചോഗെ. രണ്ടുമണിക്കൂർ എട്ടുമിനിറ്റ് 38 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി നെഞ്ചിൽ തൊട്ട് താരം ആഘോഷിക്കുേമ്പാൾ വരവേറ്റ് മുൻനിര അത്ലറ്റുകളും താരങ്ങളും അരികിൽ നിന്നത് േവറിട്ട കാഴ്ചയായി.
ചൂടും ആർദ്രതയും കടുത്ത പ്രയാസം സൃഷ്ടിച്ച ടോകിയോയിൽ ഒപ്പം ഓട്ടം തുടങ്ങിയ 116 പേരിൽ 30 പേർ മത്സരം പൂർത്തിയാക്കാതെ മടങ്ങി. 30 കിലോമീറ്ററെത്തുേമ്പാൾ ഒപ്പമുണ്ടായിരുന്നത് 10 പേർ. പിന്നീട് കിപ്ചോഗെ വേഗം കൂട്ടിയതോടെ അതുവരെയും കൂടെ മുന്നേറിയവർ ഏറെ പിറകിലായി. 80 സെക്കൻഡ് മുന്നിലാണ് ഒന്നാമനായി കെനിയൻ താരം ഒന്നാമതെത്തിയത്.
''ഇത് ലോകത്തെ മനോഹരമായ മത്സരം തന്നെയെന്ന് തെളിയിക്കാനായിരുന്നു ശ്രമം. എന്‍റെ ശാരീരിക ക്ഷമത അളക്കണമെന്നുമുണ്ടായിരുന്നു''- താരം പിന്നീട് പറഞ്ഞു. റിയോയിലും 36കാരനായ കിപ്ചോഗെ തന്നെയായിരുന്നു ചാമ്പ്യൻ. കഴിഞ്ഞ വർഷം പ്രശസ്തമായ ലണ്ടൻ മാരത്തണിൽ ഏഴു വർഷത്തിനിടെ ആദ്യ പരാജയമേറ്റുവാങ്ങിയിരുന്നു.
ഒളിമ്പിക് മാരത്തണിൽ സ്വർണം നിലനിർത്തുന്ന മൂന്നാമത്തെ താരമാണ് കിപ്ചോഗെ. 2003ൽ 5,000 മീറ്റർ ദീർഘദൂര ഓട്ടക്കാരനായി തുടങ്ങി 2004ലും 2008ലും 5000നു പുറമെ 10,000 മീറ്ററിലും മെഡൽ നേടിയിരുന്നു.
ഡച്ച് താരം അബ്ദി നജീയെ ആണ് കിപ്ചോഗെക്ക് പിറകിൽ രണ്ടാമതെത്തി വെള്ളി നേടിയത്. അബ്ദിയുടെ സുഹൃത്തും ബെൽജിയം താരവുമായ ബശീർ അബ്ദി വെങ്കലം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.