ഒളിമ്പിക്സ്: ലോങ്ജംപിൽ ദയനീയ പ്രകടനവുമായി മലയാളി താരം ശ്രീശങ്കർ
text_fieldsടോക്യോ: ഏറെ പ്രതീക്ഷയോടെ ആദ്യ ഒളിമ്പിക്സിനിറങ്ങിയ മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കറിെൻറ പ്രകടനം നിരാശജനകമായി. ഒളിമ്പിക്സിന് യോഗ്യത നേടിയശേഷം നിറംമങ്ങിയിരുന്ന മലയാളി താരത്തെ ടോക്യോയിലേക്ക് അയക്കേണ്ടതില്ലെന്ന ചർച്ച വരെ അഖിലേന്ത്യ അത്ലറ്റിക് ഫെഡറേഷനിൽ നടന്നതിനുപിന്നാലെ ഒളിമ്പിക്സിലെ പ്രകടനം മോശമായത് ശ്രീശങ്കറിന് തിരിച്ചടിയായേക്കും.
8.26 മീറ്ററിെൻറ ദേശീയ റെക്കോഡ് സ്വന്തമായുള്ള 22കാരന് ടോക്യോയിൽ യോഗ്യത റൗണ്ടിൽ 7.69 മീറ്റർ മാത്രമേ ചാടാനായുള്ളൂ. 15 പേർ മാറ്റുരച്ച ബി ഗ്രൂപ്പിൽ 13ാമതും മൊത്തം 29 പേരിൽ 25ാമതുമാണ് മലയാളി താരം. മാർച്ചിൽ 8.26 മീറ്റർ ചാടിയാണ് ശ്രീശങ്കർ ദേശീയ റെക്കോഡിട്ടിരുന്നത്. പിന്നാലെ ദേശീയ മീറ്റിനെത്തിയിട്ടും അവസാന നിമിഷം പിന്മാറിയ താരത്തിന് ഫെഡറേഷൻ നടത്തിയ അവസാന ഫിറ്റ്നസ് ടെസ്റ്റിലും 7.48 മീറ്റർ മാത്രമേ ചാടാനായിരുന്നുള്ളൂ. ഇതിനുപിന്നാലെയാണ് ശ്രീശങ്കറിനെ ഒളിമ്പിക്സ് സംഘത്തിൽനിന്ന് ഒഴിവാക്കുന്ന കാര്യം ഫെഡറേഷൻ ആലോചിച്ചത്. ഒടുവിൽ പ്രകടനം മോശമായാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അനുമതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.