Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യമാഗുച്ചിയെ വീഴ്​ത്തി സിന്ധു സെമിയിൽ
cancel
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightയമാഗുച്ചിയെ വീഴ്​ത്തി...

യമാഗുച്ചിയെ വീഴ്​ത്തി സിന്ധു സെമിയിൽ

text_fields
bookmark_border

ടോകിയോ: റിയോ ഒളിമ്പിക്​സിൽ ഇന്ത്യൻ മെഡൽ സ്വപ്​നങ്ങൾക്ക്​ നിറം നൽകിയ സൂപർ താരം പി.വി സിന്ധു ടോകിയോയിലും വിജയ നായിക. നാലാം സീഡായ ജപ്പാൻ താരം അകാനെ യമാഗുച്ചിയെ 56 മിനിറ്റ്​ നീണ്ട പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക്​ വീഴ്​ത്തിയാണ്​ സിന്ധു ടോകിയോ ഒളിമ്പിക്​സ്​ സെമിയിലേക്ക്​ മാർച്ച്​ ചെയ്​തത്​. സെമിയിൽ ലോക ഒന്നാം നമ്പർ താരം തായ്​ സു യിങ്​, ആറാം റാങ്കുകാരി റാച്ചനോക്​ ഇന്‍റാനോൺ എന്നിവർ തമ്മിലെ ക്വാർട്ടർ ജേതാവാകും സെമിയിൽ എതിരാളികൾ.

തുടക്കം ഒപ്പത്തിനൊപ്പം പൊരുതിയ പോരാട്ടത്തിൽ അതിവേഗം അങ്കം മുറുക്കി ആദ്യ സെറ്റ്​പിടിച്ച സിന്ധു എതിരാളി നാട്ടുകാരിയായിട്ടും വിജയിക്കാൻ വിടാതെയായിരുന്നു രണ്ടാം സെറ്റിലും ജയമുറപ്പിച്ചത്​. സ്​കോർ 21-13, 22-20.

യമാഗുച്ചിയുടെ സെർവുമായി തുടങ്ങിയ മത്സരത്തിൽ കൊണ്ടും കൊടുത്തുമാണ്​ ഇരു താരങ്ങളും ആദ്യം കളി നയിച്ചത്​. എന്നാൽ, തുടക്കത്തിലെ താളപ്പിഴകൾ മറന്ന്​ അതിവേഗം കളിപിടിച്ച ഹൈദരാബാദുകാരി 11-7ന്​ മുന്നിലെത്തി. പിന്നീട്​ ഒരിക്കലും എതിരാളിക്ക്​ അവസരം നൽകാതെ​ ആദ്യ സെറ്റ്​ പൂർത്തിയാക്കി​.

രണ്ടാം സെറ്റിലും അതേ ആവേശത്തിൽ ഡ്രോപും സ്​മാഷും സമം ചേർത്ത്​ റാ​ക്കറ്റേന്തിയ സിന്ധുവിനു മുന്നിൽ ആധിപത്യം പുലർത്താൻ യമാഗുച്ചിക്കായില്ല. മികച്ച റാലികൾ കണ്ട ചില ഘട്ടങ്ങളിൽ തിണ്ണമിടുക്കിന്‍റെ ബലത്തിൽ പോയിന്‍റുകൾ ജപ്പാൻ താരം അടിച്ചെടുത്തത്​ രണ്ടാം സെറ്റിന്‍റെ വിധി നിർണയിക്കുമോ എന്ന്​ അവസാനത്തോടടുത്ത്​ ചില ഘട്ടങ്ങളിൽ തോന്നിച്ചു. കോക്ക്​ കോർട്ടിൽ വീഴാൻ വിടാതെ ഇരുതാരങ്ങളും മികച്ച കളി പുറത്തെടുത്ത അവസാന ഘട്ടങ്ങളിൽ ബലാബലം നിന്ന പോരിൽ ലീഡും മാറിമറിഞ്ഞു. വലിയ പോയിന്‍റിന്​ ലീഡ്​ പിടിച്ച ആദ്യ ഘട്ടങ്ങളിൽനിന്ന്​ മാറി സിന്ധു എതിരാളിക്ക്​ ലീഡ്​ സമ്മാനിച്ചു. പിന്നീട്​ വീണ്ടും ഒപ്പംപിടിച്ചതോടെ കളി ഏതുവശത്തേക്കും മാറിമറിയുമെന്നായി. യമാഗുച്ചി രണ്ടു പോയിന്‍റ്​ മുന്നിലെത്തി 20-18 ആയതോടെ വിധി നിർണയിക്കാൻ മൂന്നാം സെറ്റും വേണ്ടിവരുമെന്നായി. എന്നാൽ, അത്യാവശത്തോടെ കരുത്തു കാട്ടി നാലു പോയിന്‍റ്​ തുടരെ എടുത്താണ്​ സിന്ധു കളി ജയിച്ചത്​.

ഇതോടെ തുടർച്ചയായ രണ്ട്​ ഒളിമ്പിക്​സ്​ സെമി കാണുന്ന ആദ്യ ഇന്ത്യൻ വനിത ബാഡ്​മിന്‍റൺ താരമായി സിന്ധു മാറി. റിയോയിൽ സ്​പെയിൻ താരം കരോലിന മാരിന്‍റെ മുമ്പിൽ തോൽവി അറിഞ്ഞായിരുന്നു അവസാന മുത്തം വെള്ളിയിൽ ഒതുങ്ങിയത്​. ഇത്തവണയും യമാഗുച്ചിയോളമോ അതിലേറെയോ കരുത്തുള്ള വമ്പന്മാർ മുമ്പിൽ നിൽക്കെ മെഡലുറപ്പിക്കുമോ എന്ന്​ കാത്തിരുന്നു കാണണം. പരിക്കേറ്റ മാരിൻ ഇത്തവണ മത്സരിക്കാനില്ല. എന്നാൽ തായ്​ സുങ് പോലുള്ളവർ ഭീഷണി ഉയർത്തിയേക്കും. പ്രീക്വാർട്ടറിൽ ലോക 12ാം നമ്പർ താരം മിയ ബ്ലിച്ച്​ഫെൽറ്റിനെ 41 മിനിറ്റുകളിൽ നിശ്ശൂന്യമാക്കിയായിരുന്നു ക്വാർട്ടർ പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tokyo olympicssindhu badminton semis
News Summary - tokyo olympics sindhu in badminton semis
Next Story