ഒളിമ്പിക്സ് 100 മീറ്റർ ഫൈനലിൽ ജമൈക്കൻ താരങ്ങളില്ല; അമ്പരപ്പിച്ച് ചൈനീസ് താരം
text_fieldsടോക്യോ: ലോകത്തിലെ വേഗരാജാവ് ആരാണെന്നറിയാൻ ഇനി മിനിറ്റുകളുടെ ദൂരം മാത്രം. വനിതകളുടെ 100 മീറ്ററിൽ സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ നേടി ആധിപത്യമുറപ്പിച്ച ജമൈക്കക്ക് പുരുഷ വിഭാഗത്തിൽ വലിയ വീഴ്ച നേടിയതാണ് ഫൈനലിനൊരുങ്ങും മുമ്പുള്ള കൗതുക സംഭവം. സെമിഫൈനൽ കടമ്പ കടക്കാൻ ജമൈക്കൻ താരങ്ങൾക്കായില്ല.
2004ന് ശേഷം ജമൈക്കൻ താരങ്ങളില്ലാത്ത ആദ്യ 100 മീറ്റർ ഫൈനലിനാണ് അരങ്ങൊരുങ്ങുന്നത്. സെമി ഫൈനലിൽ ജമൈക്കയടെ യൊഹാൻ േബ്ലയ്ക് ആറാമതായാണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ ലോക ഒന്നാം നമ്പർ താരവും ചാമ്പ്യനാകുമെന്ന് പ്രവചിക്കപ്പെടുകയും ചെയ്തിരുന്ന ട്രെയ്വർ ബ്രോംവെലും ഫൈനലിന് യോഗ്യത നേടാത്തത് ഏവരെയും ഞെട്ടിച്ചു.
അതേ സമയം എല്ലാവരെയും അമ്പരപ്പിച്ച് ചൈനയുടെ സൂബിങ്ഷിയാൻ 9.83 മിനിറ്റിന്‍റെ ഏഷ്യൻ റെക്കോർഡോടെ ഫൈനലിലേക്ക് കടന്നു. ഫൈനലിലുള്ള ഏക ഏഷ്യൻ താരവും ബിങ്ഷിയാനാണ്. 2012 ലണ്ടൻ ഒളിമ്പിക്സിൽ ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട് കുറിച്ച 9.63 സെക്കന്‍റാണ് ഒളിമ്പിക് റെക്കോർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.