മത്സരത്തിന് ഒരു മിനിറ്റ് മുമ്പ് റിങ് ഡ്രസ് മാറ്റാൻ ആവശ്യപ്പെട്ടു; ഒളിമ്പിക്സ് സംഘാടകർക്കെതിരെ മേരി കോം
text_fieldsടോക്യോ: ഒളിമ്പിക്സിൽ ബോക്സിങ്ങിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു മേരികോം. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയോട് ക്വാർട്ടറിൽ തോറ്റ് വെറും കൈയോടെ മടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഒളിമ്പിക് സംഘാടകരുടെ ഒരു നടപടിക്കെതിരെ വിരൽ ചൂണ്ടിയിരിക്കുകയാണ് ഇതിഹാസതാരം.
പ്രീ ക്വാർട്ടർ മത്സരത്തിന് തൊട്ടുമുമ്പ് തന്‍റെ റിങ് ഡ്രസ് മാറാൻ ആവശ്യപ്പെട്ട നടപടിയെ ചോദ്യം ചെയ്താണ് മേരി കോം രംഗത്തെത്തിയത്. പേരും ഇന്ത്യൻ പതാകയുമില്ലാത്ത ജഴ്സിയണിഞ്ഞാണ് മേരികോം ക്വാർട്ടറിനായി റിങ്ങിലെത്തിയത്. 'ആശ്ചര്യമായിരിക്കുന്നു... ആരെങ്കിലും ഒരു റിങ് ഡ്രസ് എന്തായിരിക്കണമെന്ന് വിശദീകരിക്കാമോ. എന്‍റെ പ്രീ-ക്വാര്‍ട്ടര്‍ മത്സരം ആരംഭിക്കുന്നതിന് ഒരു മിനിറ്റ് മുമ്പാണ് എന്നോട് റിങ് ഡ്രസ് മാറാന്‍ ആവശ്യപ്പെട്ടത്' - മേരി ട്വിറ്റ് ചെയ്തു.
ഇന്ത്യന്‍ പതാകയും മേരി കോം എന്ന പേരും ആലേഖനം ചെയ്ത ജഴ്സിയണിഞ്ഞാണ് മേരി കോം മത്സരിക്കാൻ എത്തിയത്. എന്നാല്‍ ജഴ്സിയില്‍ 'മേരി കോം' മുഴുവന്‍ പറ്റില്ലെന്നും ആദ്യ ഭാഗം മാത്രമേ എഴുതാന്‍ പാടുള്ളുവെന്നും ജഴ്സി മാറ്റണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. അവർ പകരമായി നൽകിയ ഒന്നും എഴുതാത്ത നീല ജഴ്സിയണിഞ്ഞാണ് മേരി മത്സരം പൂർത്തിയാക്കിയത്.
തോൽവി അറിഞ്ഞത് കിരൺ റിജിജുവിന്‍റെ ട്വീറ്റ് കണ്ട്
മത്സര ശേഷം വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ജയിച്ചത് താനാണെന്ന് കരുതി മേരികോം കൈ ഉയര്‍ത്തിയിരുന്നു. എതിരാളിയെ ആലിംഖനം ചെയ്താണ് മേരി കോം റിങ് വിട്ടിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ കൈപിടിച്ച് ഉയർത്തുന്ന പതിവില്ല. പകരം വിജയിയുടെ പേര് അനൗൺസ് ചെയ്യുന്നതാണ് രീതി. റിങ്ങിലെ ബഹളത്തിനിടെ വലൻസിയയുടെ നേരെ റഫറി വിരൽ ചൂണ്ടിയതും അവരെ വിജയിയായി പ്രഖ്യാപിച്ചതും മേരി കോം അറിഞ്ഞില്ല.
ഭാവി മത്സരങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകരോട് വാതോരാതെ സംസാരിച്ച മേരി പക്ഷേ ഉത്തേജക പരിശോധനക്കായി പോകുേമ്പാഴാണ് അറിഞ്ഞത്. താന്‍ തോറ്റ വിവരം താൻ അറിഞ്ഞത് മുന്‍ കായിക മന്ത്രി കിരൺ റിജിജുവിന്‍റെ ട്വീറ്റ് കണ്ടാണെന്ന് മേരി കോം പറഞ്ഞു. അത് കണ്ട താൻ ഞെട്ടിയതിനൊപ്പം നിരാശയുമായതായി 38കാരി പറഞ്ഞു.
വാശിയേറിയ പോരാട്ടത്തില്‍ രണ്ടും മൂന്നും റൗണ്ടില്‍ മേരി കോമായിരുന്നു മുന്നേറിയത്. എന്നാല്‍ ആദ്യ റൗണ്ടില്‍ കൊളംബിയന്‍ താരം വലിയ മാര്‍ജിനില്‍ വിജയിച്ചിരുന്നു. ഇതാണ് കൊളംബിയന്‍ താരത്തിന് അനുകൂലമായത്. 3-2നായിരുന്നു മേരിയുടെ തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.