'ഛക് ദേ ഇന്ത്യ -2' എടുക്കാൻ സമയമായി -വനിത ഹോക്കി ടീം കോച്ച്
text_fieldsന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് ഹോക്കിയുടെ വനിത വിഭാഗത്തിൽ സെമിയിൽ കടന്ന ഇന്ത്യ ബ്രിട്ടനെ വിറപ്പിച്ചാണ് ലൂസേഴ്സ് ഫൈനലിൽ പരാജയപ്പെട്ടത്. മെഡൽ നേടാനായില്ലെങ്കിലും ലോകമെമ്പാടുമുള്ള ഹോക്കി ആരാധകരുടെ ഹൃദയത്തിലാണ്ഇന്ത്യൻ ടീം ഇടം നേടിയത്. ഇന്ത്യൻ വനിത ഹോക്കി ടീമിന്‍റെ വിജയകഥ പറഞ്ഞ 'ഛക് ദേ ഇന്ത്യ' എന്ന ബോളിവുഡ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ സമയമായെന്നാണ് ഇപ്പോൾ കോച്ച് സ്യോർദ് മറീൻ പറയുന്നത്.
'ചക് ദേ ഇന്ത്യ മികച്ച സിനിമയാണ്. ഞാൻ അത് കണ്ടിട്ടുണ്ട്. എന്‍റെ കുട്ടികൾ അതിൽ നിന്ന് ഏറെ പ്രചോദനം ഉൾകൊണ്ടിട്ടുണ്ട്, ഞങ്ങൾ നമ്മുടേതായ ഒരു സിനിമയിലാണ്. ഇത് ഛക് ദേ ഇന്ത്യ രണ്ടാം ഭാഗത്തിനുള്ള സമയമാണ്' -മറീൻ എൻ.ഡി.ടി.വിയോട് പറഞ്ഞു.
ഛക് ദേ ഇന്ത്യയിൽ പരിശീലകനായ കബീർ ഖാന്‍റെ റോൾ ഗംഭീരമാക്കിയ ഷാറൂഖ് ഖാനോട് ഇതിനായി പിന്തുണയും അദ്ദേഹം തേടി. ഒളിമ്പിക് ചരിത്രത്തിലെ അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് വനിത ടീം പുറത്തെടുത്തത്. ക്വാർട്ടറിൽ ഏറ്റവും വലിയ അട്ടിമറിയിൽ ഇന്ത്യ കരുത്തരായ ആസ്ട്രേലിയയെ കെട്ടുകെട്ടിച്ചിരുന്നു. സെമിയിൽ അർജന്‍റീനയോട് 2-1ന് തോറ്റു. വെങ്കല മെഡൽ പോരാട്ടത്തിൽ ബ്രിട്ടൻ 4-3നാണ് ഇന്ത്യയെ മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.