ലോക ഒന്നാം നമ്പറിനോട് തോൽവി; ഭവിനബെൻ പട്ടേലിന് വെള്ളി
text_fieldsടോക്യോ: പാരലിമ്പിക്സ് ടേബ്ൾ ടെന്നിസ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ സൂ യിങ്ങിനോട് തോറ്റ് വെള്ളിമെഡൽ നേട്ടവുമായി ഇന്ത്യൻ താരം ഭവിനബെൻ പട്ടേൽ. 19 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 7-11, 5-11, 6-11 എന്ന സ്കോറിനായിരുന്നു തോൽവി.
ക്ലാസ് ഫോർ വിഭാഗം സെമിഫൈനലിൽ ലോക മൂന്നാം നമ്പർ താരമായ ചൈനയുടെ മിയാവോ ഷാങ്ങിനെ 3-2ന് (7-11, 11-7, 11-4, 9-11, 11-8) തോൽപിച്ചായിരുന്നു ഭവിനയുടെ ഫൈനൽ പ്രവേശനം. ടൂർണമെന്റിൽ ഭവിന വഴങ്ങിയ രണ്ടു തോൽവികളും സൂ യിങ്ങിനോടാണ്. ഗ്രൂപ് സ്റ്റേജിലായിരുന്നു ഭവിനയുടെ ആദ്യ തോൽവി.
ഇതേ വിഭാഗത്തിൽ ആദ്യമായാണ് ഇന്ത്യൻ നിരയിൽ ഒരാൾ പാരാലിമ്പിക്സ് ഫൈനൽ കളിക്കുന്നത്. മെഡൽ നേടുന്ന രണ്ടാമത്തെ താരവും. 2016ൽ ദീപ മാലിക് ഷോട്പുടിൽ വെള്ളി നേടിയിരുന്നു.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ സുൻധിയ ഗ്രാമക്കാരിയായ ഭവിനയുടെ ആദ്യ പാരലിമ്പിക്സാണിത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് ഭവിന ലോകമേളക്കെത്തിയത്. 'ഇവിടെ വരുേമ്പാൾ നൂറു ശതമാനം അർപ്പണേബാധത്തോടെ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് മാത്രമായിരുന്നു മോഹം. അങ്ങനെയായാൽ മെഡൽ താനെ വന്നുകൊള്ളുമെന്ന എെൻറ നിലപാട് ഇപ്പോൾ ശരിയായിവരുന്നു' -12ാം വയസ്സിൽ പോളിയോ ബാധിച്ച് ശരീരം തളർന്ന ഭവിന പറഞ്ഞു.
കൈകൾക്ക് പൂർണമായ ചലനശേഷിയുള്ളവരുടെ വിഭാഗമാണ് ക്ലാസ് ഫോർ. സെറിബ്രൽ പാൾസി, ലോവർ സ്പൈനൽ കോഡ് ലിസൻ എന്നിവ കാരണമായി ഭിന്നശേഷിക്കാരാവുന്നവരാണ് ഈ വിഭാഗത്തിൽപെടുക.
21ാം വയസ്സിൽ ടേബ്ൾടെന്നിസ് കളിച്ചുതുടങ്ങിയ ഭവിന 2011ൽ ലോക രണ്ടാം നമ്പർ താരമായിരുന്നു. തായ്ലൻഡ് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷപേ്, ഏഷ്യൻ പാര ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ് എന്നിവയിൽ വെള്ളി നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.