![Two Athletes Positive For COVID-19 In Tokyo Olympic Village Two Athletes Positive For COVID-19 In Tokyo Olympic Village](https://www.madhyamam.com/h-upload/2021/07/18/1099380-two-athletes-positive-for-covid-19-in-tokyo-olympic-village.webp)
മൂന്ന് അത്ലറ്റുകൾക്ക് കോവിഡ്
text_fieldsടോക്യോ: ഒളിമ്പിക്സിൽ ഭീതികൂട്ടി വീണ്ടും കോവിഡ് വാർത്തകൾ. കഴിഞ്ഞ ദിവസം വിദേശ ഒഫീഷ്യലിന് കോവിഡ് പോസിറ്റിവായി ഒളിമ്പിക്സ് വില്ലേജിലെ ആദ്യ സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മൂന്ന് അത്ലറ്റുകൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ ദക്ഷിണാഫ്രിക്കയുടെ ഫുട്ബാൾ താരങ്ങളാണ്.
ആദ്യമായാണ് വില്ലേജിലുള്ള താരങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ച മൂന്നാം താരത്തിെൻറ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഒപ്പം ദക്ഷിണാഫ്രിക്കയുടെ തന്നെ റഗ്ബി കോച്ച് നീൽ പവലിനും രോഗം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ടോക്യോയിൽ കുതിച്ചുയരുന്ന കോവിഡ് നിരക്കും ഒളിമ്പിക്സിെൻറ നടത്തിപ്പിനു കനത്ത തിരിച്ചടിയാണ്. ആയിരത്തിലധികം ആളുകളാണ് ഇവിടെ പ്രതിദിനം കോവിഡ് പോസിറ്റിവാകുന്നത്. നാവുമോയെന്ന് വ്യക്തമല്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.