Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightവിവാദ പ്രസംഗം: കെ.ടി....

വിവാദ പ്രസംഗം: കെ.ടി. ഇർഫാനെയും വെറുതെ വിടാതെ വിജയരാഘവൻ

text_fields
bookmark_border
വിവാദ പ്രസംഗം: കെ.ടി. ഇർഫാനെയും വെറുതെ വിടാതെ വിജയരാഘവൻ
cancel
camera_alt??.??. ?????

മലപ്പുറം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ നടത്തിയ അശ്ലീലച്ചുവയുള്ള പരാമർശത്തിലൂടെ വിവാദമാ യ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവ​​െൻറ പൊന്നാനി പ്രസംഗത്തിൽ മുസ്​ലിം ലീഗിനെപ്പറ്റിയും അതിരുകടന്ന വാക്കുകൾ.

പ് രസംഗത്തിൽ നിന്ന്: ‘‘കോൺഗ്രസ്സുകാർ മുഴുവൻ പാണക്കാട്ട് പോയാണ് നോമിനേഷൻ കൊടുക്കാൻ പോണത്. കോൺഗ്രസ്സി​​െൻറ ആത്മാഭ ിമാനമെവിടെ‍. വെള്ളക്കാരനെതിരെ പോരടിച്ച ദേശീയ സ്വാതന്ത്ര്യ പൈതൃകത്തി​െൻറ കണിക ഈ കോൺഗ്രസ്സിനുണ്ടോ. രാഹുൽ ഗാന്ധ ി തെളിയിച്ചത് അതല്ലേ. ഏത് കൊടിയാ രാഹുൽ ഗാന്ധി വന്നപ്പോ ഏറ്റവും കണ്ടത്, പച്ചക്കൊടി. രാഹുൽ ഗാന്ധി ആ പച്ചക്കൊടിയുടെ നടുവിലൂടെ പോവുന്ന രംഗം എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല. രാഹുൽ ഗാന്ധി ഒരു കാര്യം മനസ്സിലാക്കണം.

അദ്ദേഹം ധരിച്ച വെളുത്ത ഖദർ കുപ്പായത്തിന് വെള്ളക്കാര​​െൻറ പീരങ്കിയുടെയും തോക്കി​െൻറയും മുന്നിലേക്ക് നടന്നുപോയി രക്തസാക്ഷികളായ ആയിരക്കണക്കിന് ഇന്ത്യൻ പോരാളികളുടെ ജീവരക്തത്തി​െൻറ ഭൂമിക കൂടിയുണ്ട് എന്ന് മനസ്സിലാക്കാനുള്ള ഉൽകൃഷ്​​ട ബോധം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗി​െൻറ പച്ചക്കൊടിയുടെ താഴേക്ക് വരാൻ ഒരിക്കലും തയാറാകുമായിരുന്നില്ല. അപമാനമാണിത്. ഈ രാജ്യത്തി​​െൻറ അപമാനമാണ്.

കൊണ്ടോട്ടി കെ.ടി.ഡി.സി ഹോട്ടലിൽ നടന്ന ലീഗ്-എസ്.ഡി.പി.ഐ കൂടിക്കാഴ്ചയെ പരിഹസിക്കാൻ ഒളിമ്പ്യൻ കെ.ടി. ഇർഫാനെയും പരാമർശിക്കുന്നുണ്ട് വിജയരാഘവൻ. ‘ടി.വിയിൽ കണ്ടില്ലേ. ഇ.ടി മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും എന്ത് വേഗതയിലാണ് നടക്കുന്നത്. അതിന് പിറ്റേന്നാണ് ആ വാർത്ത വരുന്നത്. കൊണ്ടോട്ടിക്കാരൻ ഇർഫാൻ നടത്തത്തിൽ ഒളിമ്പിക്സ് യോഗ്യത മാർക്ക് കടന്നുവെന്ന്.

എന്താ കാരണം. തലേന്ന് ടി.വിയിൽ മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കൂടി നടന്നുപോവുന്ന ദൃശ്യം കണ്ട് ആ കരുത്തോടുകൂടി ഊക്കിൽ നടന്നു. അപ്പോൾ യോഗ്യത മാർക്ക് നേടി. ഈ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ തോറ്റ് മുഹമ്മദ് ബഷീർ വീട്ടിലേക്ക് നടന്നുപോവുന്ന വേഗതയുടെ കരുത്തിൽ ഇർഫാൻ ഒളിമ്പിക്സ് സ്വർണമെഡൽ നേടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല’’- എന്നായിരുന്നു വാക്കുകൾ. അരീക്കോട് കുനിയിൽ നിന്നുള്ള ഇർഫാനെ കൊണ്ടോട്ടിക്കാരൻ എന്നാണ് മലപ്പുറം സ്വദേശിയായ വിജയരാഘവൻ വിശേഷിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT Irfanmalayalam newssports newsA Vijayaraghavan
News Summary - a vijayaraghavan against kt irfan- Sports news
Next Story