വോളി അസോസിയേഷെൻറ അംഗീകാരം പോയി; ഇനി അഡ്ഹോക് കമ്മിറ്റി ഭരിക്കും
text_fieldsകോഴിക്കോട്: നിരവധി ആരോപണങ്ങൾക്കും പരാതികൾക്കുമൊടുവിൽ കേരള വോളിബാൾ അസോസിയേഷന് സസ്പെൻഷൻ. കഴിഞ്ഞ ദിവസം കായികമന്ത്രി വി. അബ്ദുറഹ്മാെൻറ ചേംബറിൽ ചേർന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി യോഗമാണ് വോളി അസോസിയേഷെൻറ അംഗീകാരം റദ്ദാക്കിയത്.
അസോസിയേഷെൻറ ദേശീയ സംഘടനയായ വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വി.എഫ്.ഐ)ക്ക് കേന്ദ്ര കായിക മന്ത്രാലയത്തിെൻറ അംഗീകാരം നഷ്ടപ്പെട്ടതാണ് സസ്പെൻഡ് ചെയ്യാൻ കാരണം. കേരള സ്പോർട്സ് ചട്ടപ്രകാരമാണ് നടപടി. വോളിബാളുമായി ബന്ധമുള്ളവരെ ഉൾപ്പെടുത്തി അഡ്ഹോക് കമ്മിറ്റിയുണ്ടാക്കാനാണ് സ്പോർട്സ് കൗൺസിലിെൻറ ഉദ്ദേശ്യം.
വോളിബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്ന കളിക്കാർക്ക് ഗ്രേസ്മാർക്കും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല. കേരള വോളിബാൾ അസോസിയേഷനും ജനറൽ സെക്രട്ടറി നാലകത്ത് ബഷീറിനുമെതിരെ നിരവധി പരാതികളാണ് സ്പോർട്സ് കൗൺസിലിന് ലഭിച്ചിരുന്നത്. 2018ൽ കോഴിക്കോട് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കണക്ക് അവതരിപ്പിക്കാത്തതിനെതിരായ പരാതികളിൽ നടപടിയുണ്ടായിരുന്നില്ല. സംഘാടകസമിതി യോഗം ചേർന്ന് കണക്കുകൾ അവതരിപ്പിക്കാത്തതടക്കമുള്ള വിഷയങ്ങൾ പേരാവൂരിലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയും മുൻ താരവുമായ സെബാസ്റ്റ്യൻ ജോർജ് 2019ൽ സ്പോർട്സ് കൗൺസിലിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നിയമവിരുദ്ധമായ ബൈലോ അവതരിപ്പിച്ച് അസോസിഷേയൻ തെരഞ്ഞെടുപ്പിലും മറ്റും ക്രമക്കേട് നടത്തിയതിെൻറ പേരിൽ 2018 നവംബറിൽ വോളി അസോസിഷേയനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അഡ്ഹോക് കമ്മിറ്റിയുണ്ടാക്കാൻ തീരുമാനമായി. എന്നാൽ, അന്നത്തെ കായികമന്ത്രിയായിരുന്ന ഇ. പി. ജയരാജൻ ഇടപെട്ടതോടെ വോളി അേസാസിയേഷനോട് മൃദുസമീപനം പുലർത്താൻ സ്പോർട്സ് കൗൺസിൽ നിർബന്ധിതരാവുകയായിരുന്നു.
ക്ലബുകളെ പിഴിഞ്ഞ് േനടിയത് ലക്ഷങ്ങൾ
കോഴിക്കോട്: കേരള േവാളിബാൾ അസോസിഷേയനിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾക്ക് 250 രൂപയായിരുന്നു പ്രതിവർഷ ഫീസ്. എന്നാൽ, രണ്ടു വർഷമായി വൻതുക ഈടാക്കിയതോടെ ക്ലബുകൾ കടുത്ത പ്രതിസന്ധിയിലായി. നാട്ടിൻപുറത്തെയടക്കം 'പാവപ്പെട്ട' ക്ലബുകളിൽനിന്ന് 3000 മുതൽ 5000 രൂപ വരെയാണ് ഫീസായി വാങ്ങിയത്. കാര്യമായ വരുമാനമില്ലാത്ത ക്ലബുകൾ ഇതോടെ അഫിലിയേഷനെടുക്കാനാകാതെ ബുദ്ധിമുട്ടിയിരുന്നു. ഭരണപക്ഷ പാർട്ടികളുടെ കൂട്ടായ്മകളടക്കം നടത്തുന്ന ക്ലബുകളെ പിഴിയുന്നതിനെതിരെയും വ്യാപക പരാതിയാണ് സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് കിട്ടിയത്. അസോസിയേഷൻ ഭരണം ഉറപ്പിക്കാൻ സെക്രട്ടറിയും കൂട്ടരും നടത്തിയ കളിയാണ് ഫീസ് വർധനയെന്നാണ് ആക്ഷേപം. വോട്ടവകാശം ലക്ഷ്യമിട്ട് കടലാസ് ക്ലബുകളും രുപവത്കരിച്ചിരുന്നു. 2019-20ൽ 22.49 ലക്ഷം രൂപയാണ് അസോസിയേഷന് അഫിലിയേഷനിൽനിന്ന് മാത്രം ലഭിച്ചത്. അഫിലിയേഷൻ ഫീസ് കുറക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.