സംസ്ഥാനതല വോളിബാൾ ചാമ്പ്യൻഷിപ് താമരശ്ശേരിയിൽ
text_fieldsതാമരശ്ശേരി: സിറ്റി ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് സംസ്ഥാന സീനിയർ പുരുഷ-വനിത വോളിബാൾ ചാമ്പ്യൻഷിപ് ഈ വർഷം ഡിസംബറിൽ താമരശ്ശേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2015ൽ താമരശ്ശേരിയിൽ സംഘടിപ്പിച്ച വോളിമേള മലയോര ജനത നെഞ്ചേറ്റിയിരുന്നു. ഈ വർഷം താമരശ്ശേരിയുടെ വ്യാപാര, സാംസ്കാരിക, കായിക മേഖലക്ക് പുത്തനുണർവ് നൽകുന്ന ഉത്സവമാക്കുന്നതിന് താമരശ്ശേരിയിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം തീരുമാനിച്ചു.
മുൻ എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. കെ. പ്രഭാകരൻ നമ്പ്യാർ, എ.പി. മുസ്തഫ, എൻ.ആർ. റിനീഷ്, വി.കെ. അഷ്റഫ്, അമീർ മുഹമ്മദ് ഷാജി, പി.സി. അഷ്റഫ്, റാഷി താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. പി.സി. ഹബീബ് തമ്പി സ്വാഗതവും പി.ടി. മുഹമ്മദ് ബാപ്പു നന്ദിയും പറഞ്ഞു. കാരാട്ട് റസാഖ് ചെയർമാനായും പി.സി. ഹബീബ് തമ്പി ജനറൽ കൺവീനറായും പി.ടി. മുഹമ്മദ് ബാപ്പു ട്രഷററായും 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.