Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅന്ന്​...

അന്ന്​ അദ്ദേഹമായിരുന്നു​ ബൗളിങ്ങ്​ ഡിപ്പാർട്ട്​മെൻറിലെ സചിൻ; മറന്നുപോയ താരത്തെ ഒാർമിച്ച്​ റൈന

text_fields
bookmark_border
2011-worldcup.jpg
cancel

2011ലെ ലോകകപ്പ് വിജയത്തി​​​െൻറ വാർഷികാഘോഷം ദിവസങ്ങൾക്ക്​ മുമ്പാണ്​ കഴിഞ്ഞത്​. ഇന്ത്യയുടെ ‘ബിഗ്​ ഡേ’ ആഘോഷിക ്കു​േമ്പാൾ ​ധോനിയുടെ സൂപ്പർ ഫിനിഷിങ്ങും ഗംഭീറി​​​െൻറയും യുവരാജി​​​െൻറയും പ്രകടനവും വാതോരാതെ എല്ലാവരും പു കഴ്​ത്തിയിരുന്നു. എന്നാൽ, പലരും മറന്ന ഒരു താരത്തെ ഒാർമിപ്പിക്കുകയാണ്​ ഇന്ത്യയുടെ സുരേഷ്​ റൈന.

പി.ടി.​െഎക്ക ്​ നൽകിയ അഭിമുഖത്തിലായിരുന്നു റൈന മനസുതുറന്നത്​. 2011ലെ ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച താര മായിരുന്നു സീമർ സഹീർ ഖാൻ. ഇന്ത്യയുടെ ബൗളിങ്​ അറ്റാക്കിന്​ നേതൃത്വം നൽകിയ സഹീർ ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ്​ വേട്ടക്കാരൻ എന്ന പദവിയും പാകിസ്​താ​​​െൻറ ഷാഹിദ്​ അഫ്രീദിയുമായി പങ്കുവെച്ചിരുന്നു.

ലോകകപ്പ്​ വിജയത്തി​​​െൻറ ക്രെഡിറ്റ്​ സഹീർ ഖാനും അവകാശപ്പെട്ടതാണെന്ന്​​ റൈന പറഞ്ഞു. ആ സമയത്ത്​ നമ്മൾ എടുത്ത എല്ലാ തീരുമാനങ്ങളും നമുക്ക്​ അനുകൂലമായാണ്​ ഭവിച്ചത്​. സഹീർ ഭായ്​ ആയിരുന്നു ബൗളിങ്​ നിരയെ നയിച്ചത്​. എല്ലാവരും നമ്മുടെ ബാറ്റിങ്​ ലൈനപ്പിനെയാണ്​ ഇപ്പോൾ പുകഴ്​ത്തുന്നത്​. എന്നാൽ, ഇന്ത്യയുടെ ബൗളിങ്ങ്​ ഡിപ്പാർട്ട്മ​​െൻറിലെ സചിൻ ടെണ്ടുൽക്കറായിരുന്നു​ സഹീർ ഖാൻ. എല്ലാ സമയത്തും നമുക്കൊരു വഴിത്തിരിവ്​ അദ്ദേഹം സമ്മാനിച്ചു. പിന്നെ എടുത്ത്​ പറയേണ്ട താരം യുവ്​രാജാണ്​. അദ്ദേഹം അവശ്യസമയത്ത്​ വിക്കറ്റുകൾ വീഴ്​ത്തുകയും പല കളികൾ വിജയിപ്പിക്കുകയും ചെയ്​തു -റെയ്​ന പറഞ്ഞു.

ചില ലോകകപ്പ്​ ഒാർമകളും റൈന പങ്കുവെച്ചു. ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ 275 റൺസെന്ന വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക്​ തുടക്കത്തിൽ ചില വിക്കറ്റുകൾ നഷ്​ടമായി. ലങ്കയുടെ സ്​കോർ വലുതായിരുന്നുവെങ്കിലും നമ്മൾ എല്ലാവരും തീർത്തും ടെൻഷൻ ഫ്രീയായാണ്​ ഇരുന്നത്​. ചിലർ കുളിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ആരും തന്നെ ട്രോഫിയെ കുറിച്ച്​ ചിന്തിച്ചിരുന്നില്ല. എന്നാൽ, സചി​​​െൻറ വിക്കറ്റ്​ നഷ്​ടമായതോടെ ഡ്രസ്സിങ്​ റൂമിൽ ആകെ നിശബ്​ദതയായി.

സെവാഗ്​ പുറത്തായതോടെ ഇറങ്ങിയ ഗൗതം ഗംഭീറി​​​െൻറ ഇന്നിങ്​സ് (97)​ നിങ്ങൾ കണ്ടതാണല്ലോ...? അദ്ദേഹം എത്ര ആത്മവിശ്വസത്തോടെയാണ്​ കളി മുന്നോട്ടുകൊണ്ടുപോയത്​. അദ്ദേഹത്തി​​​െൻറ ചലനങ്ങൾ കണ്ടപ്പോൾ തന്നെ ഉറപ്പായി ഇൗ ലോകകപ്പ് നമ്മൾ​ നേടുമെന്ന്​. അന്ന്​ മികച്ച ഫോമിലായിരുന്ന യുവിക്ക്​ പകരം കയറിയ ധോനിയുടെ നീക്കം പലരെയും ഞെട്ടിച്ചെങ്കിലും, മുരളീധര​​​െൻറ സ്​പിൻ ആക്രമണം തനിക്ക്​ എളുപ്പം നേരിടാനാകുമെന്ന്​ കോച്ച്​ ഗാരി കേഴ്​സ്റ്റണ്​ ധോനി ഉറപ്പ്​ നൽകുകയായിരുന്നു. ധോനി നേടിയ 91 റൺസും അവസാനം സിക്​സറടിച്ച്​ വിജയിപ്പിച്ച ആവേശവും ഇന്നും ഇന്ത്യൻ ക്രിക്കറ്റ്​ ആരാധകരുടെ മറക്കാനാകാത്ത ഒാർമകളിലൊന്നാണല്ലോ.... -റൈന കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suresh rainaZaheer Khan2011 worldcup
News Summary - ‘He was Sachin Tendulkar of bowling department says raina-sports news
Next Story