വീഴ്ചകളും വാഴ്ചകളും
text_fieldsആസ്ട്രേലിയ ലോക ജേതാക്കള്‍
ആസ്ട്രേലിയയും ന്യൂസിലന്‍ഡും ആതിഥേയത്വം വഹിച്ച പതിനൊന്നാം ക്രിക്കറ്റ് ലോകകപ്പില്‍ ആസ്ട്രേലിയ ജേതാക്കള്‍. മെല്‍ബണില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെയാണ് കംഗാരുക്കള്‍ തോല്‍പിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയും സചിന്‍ ടെണ്ടുല്‍ക്കറിനെ ക്രിക്കറ്റ് ലോകകപ്പിന്‍െറ അംബാസഡറായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി തിരഞ്ഞെടുത്തു.
അമ്മുവിനെ വരവേറ്റ് കേരളം
വിവാദങ്ങളോടെ തുടങ്ങിയ 35ാമത് ദേശീയഗെയിംസ് സംഘാടനവും സൗകര്യങ്ങളുമായി ലോകനിലവാരത്തിലുള്ള മേളയെന്ന് സാക്ഷ്യപ്പെടുത്തി. സംഘാടനത്തിനു പുറമേ ദേശീയഗെയിംസിലെ രണ്ടാം സ്ഥാനത്തത്തെി കേരളം മികവ് തെളിയിച്ചു.
ലാറ്റിനമേരിക്കയിലെ ചിലിപ്പിറവ
കോപ്പാ അമേരക്കാ കിരീടം ചിലിക്ക്. ലോകകപ്പ് ഫൈനലിലെ പരാജയ ദുഖം തീര്‍ക്കാനത്തെിയ അര്‍ജന്‍റീനയെ അലക്സിസ് സാഞ്ചസും അര്‍തുറോ വിദാലും വീണ്ടും കണ്ണീരിലാഴ്ത്തി. മെസിക്ക് വന്‍ വിമര്‍ശം കേള്‍ക്കേണ്ടി വന്നു. ഇതോടെ സൂപ്പര്‍താരം ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കലിനെകുറിച്ച് പോലും ആലോചിച്ചതായി വാര്‍ത്തകളുണായിരുന്നു.
അഴിമതിയില്‍ മുങ്ങി ഫിഫ
ലോകത്തിലെ ഏറ്റവും വലിയ കായികസംഘടനയില്‍ നടന്ന അഴിമതി കായിക ലോകത്തെ ഞെട്ടിച്ചു. ലോകകപ്പിന് വേദികള്‍ അനുവദിക്കുന്നതിലും സംപ്രേഷണവകാശം കൈമാറുന്നതിലും നടന്നത് മില്യണ്‍ ഡോളറുകളുടെ അഴിമതികള്‍. ഫിഫയുടെ അമരക്കാരനായ സെപ് ബ്ളാറ്ററിനും യുവേഫ തലവന്‍ മിഷേല്‍ പ്ളാറ്റീനിക്കും എത്തിക്കസ് കമ്മിറ്റി എട്ടുവര്‍ഷം വിലക്കേര്‍പ്പെടുത്തി. ഇസ്സ ഹയാതേ ഫിഫയുടെ താല്‍ക്കാലിക പ്രസിഡന്‍റ്.
കോച്ചുമാര്‍ക്ക് കഷ്ടകാലം
യൂറോപ്പിലെ സൂപ്പര്‍ കോച്ചുമാര്‍ക്ക് ഓര്‍ക്കാനാവാത്ത വര്‍ഷമാണ് കടന്നുപോയത്. തോല്‍വികള്‍ തുടര്‍ക്കഥയായതോടെ ചെല്‍സി തങ്ങളുടെ സൂപ്പര്‍ കോച്ച് ഹൊസെ മൊറീന്യോയെ പുറത്താക്കി ഹിഡിങ്കില്‍ ആശ്വാസം തേടി. ലിവര്‍പൂള്‍, ആസ്റ്റന്‍വില്ല ടീമുകളും മോശം ഫോമിനെ തുടര്‍ന്ന് കോച്ചിനെ പുറത്താക്കി.
ചെന്നൈയിന്‍ എഫ്.സി ജേതാക്കള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ രണ്ടാം പതിപ്പില്‍ കിരീടം ചെന്നൈയിന്‍ എഫ്.സിക്ക്. എഫ്.സി ഗോവയെയാണ് ചെന്നൈയിന്‍ ഫൈനലില്‍ മലര്‍ത്തിയടിച്ചത്. ടൂര്‍ണമെന്‍റിലെ ഏറ്റവും അവസാനക്കാരെന്ന പട്ടവുംപേറി കേരളാ ബ്ളാസ്റ്റേഴ്സിന്‍െറ ഏറ്റവും മോശം സീസണാണ് കടന്നുപോയത്. തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ബ്ളാസ്റ്റേഴ്സ് കോച്ച് പീറ്റര്‍ ടെയ്ലര്‍ രാജിവെച്ചിരുന്നു. ടെറിഫെലാനാണ് ഇപ്പോള്‍ ബ്ളാസ്റ്റേഴ്സ് പരിശീലകന്‍. അതിനിടെ അത്ലറ്റികോ മാഡ്രിഡ്- ബ്ളാസ്റ്റേഴ്സ് മത്സരം കാണാന്‍ കൊല്‍ക്കത്തയില്‍ ഇതിഹാസതാരം പെലെയത്തെി.
ശ്രീനിവാസന്‍െറ വീഴ്ച; ശശാങ്ക് മനോഹറിന്‍െറ വാഴ്ച
വാതുവെപ്പ് വിവാദത്തില്‍ സുപ്രീംകോടതി കര്‍ശനമായി ഇടപെട്ടതോടെ എന്‍.ശ്രീനിവാസന്‍െറ കസേര തെറിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ ഐ.പി.എല്ലില്‍ നിന്നും പുറത്താക്കി. ജഗ്മോഹന്‍ ഡാല്‍മിയയുടെ വിയോഗം പോയ വര്‍ഷത്തെ വലിയ നഷ്ടങ്ങളിലൊന്നാണ്. ശശാങ്ക് മനോഹര്‍ പ്രസിഡന്‍റ് സ്ഥാനത്തത്തെിയതോടെ ബി.സി.സി.ഐയില്‍ ശുദ്ധികലശം. ഐ.പി.എല്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമനെ രാജിവെപ്പിച്ചു. ഐ.പി.എല്ലില്‍ രാജ്കോട്ടും പൂണെയും പുതിയ ടീമുകള്‍.
ഇന്ത്യ- പാക് ബന്ധത്തിൽ വിള്ളൽ
അതിര്‍ത്തി പ്രശ്നത്തെതുടര്‍ന്ന് ഇന്ത്യ- പാകിസ്താന്‍ ബന്ധം വീണ്ടും വിഷളായതോടെ കായിക രംഗത്തും പ്രതിഫലനമുണ്ടായി. ഇരു രാജ്യങ്ങളും തമ്മില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ക്രിക്കറ്റ് പരമ്പര പ്രതിസന്ധിയില്‍ നില്‍ക്കുന്നു. കേരളത്തില്‍ നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പാകിസ്താന്‍ പിന്മാറി. അന്ധരുടെ പ്രഥമ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലും പങ്കെടുക്കില്ളെന്ന് പാകിസ്താന്‍.
ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം
ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ചുകൊണ്ട് ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റ് മത്സരം അരങ്ങേറി. ആസ്ട്രേലിയയിലെ പ്രസിദ്ധമായ അഡലെയ്ഡ് ഓവലില്‍ ന്യൂസിലന്‍ഡും ആസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റാണ് പകല്‍ രാത്രി വെളിച്ചത്തില്‍ നടന്നത്. ചുവന്ന പന്തിന് പകരം പിങ്ക് നിറത്തിലുള്ള പങ്കാണ് മത്സരത്തിന് ഉപയോഗിച്ചത്.
ബാലന്‍ ഡി ഓറിലേക്ക് മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും
പോയ വര്‍ഷത്തെ ഫിഫ ബാലന്‍ ഡി ഓര്‍ പുരസ്കാരത്തിനുള്ള അവസാന കരട് പട്ടികയില്‍ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ ഇടം പിടിച്ചു. 23 താരങ്ങളില്‍നിന്ന് മൂന്നുപേരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. രണ്ട് ബാഴ്സലോണ താരങ്ങള്‍ അടങ്ങുന്ന മത്സരത്തില്‍ മെസ്സിക്കാണ് ഇത്തവണ മുന്‍തൂക്കം.
മരുന്നടി: റഷ്യക്ക് വിലക്ക്
താരങ്ങള്‍ക്ക് മരുന്നടിക്ക് അധികൃതര്‍ പിന്തുണ നല്‍കിയെന്നാരോപിച്ച് റഷ്യയെ അന്താരാഷ്ര്ട അത്ലറ്റിക് ഫെഡറേഷന്‍ താല്‍ക്കാലികമായി വിലക്കി. റിയോ ഒളിമ്പിക്സിന് ഒമ്പതുമാസം മാത്രം ബാക്കിനില്‍ക്കെയാണ് റഷ്യയെ ഞെട്ടിച്ച് വിലക്കു വന്നത്. ഒളിമ്പിക്സ് അടക്കമുള്ള അന്താരാഷ്ര്ട മത്സരങ്ങളില്‍ ഇനി താരങ്ങള്‍ക്ക് പങ്കെടുക്കണമെങ്കില്‍ ഫെഡറേഷന്‍െറ നിയമ, സാങ്കേതിക രീതിയില്‍ മാറ്റം വരുത്തേണ്ടിവരും.
റഗ്ബി ലോകകിരീടം ന്യൂസിലന്‍ഡിന്
റഗ്ബി ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന പേരുമായി ന്യൂസിലന്‍ഡ് വീണ്ടും ലോകകിരീടമുയര്‍ത്തി. ഫൈനലില്‍ അയല്‍ക്കാരായ ആസ്ട്രേലിയയെ വീഴത്തിയാണ് മൂന്നാം ലോകകിരീടം നേടുന്ന ആദ്യ ടീമായി ന്യൂസിലന്‍ഡ് മാറിയത്. കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന ഖ്യാതിയും 'ഓള്‍ ബ്ളാക്സ്' എന്നറിയപ്പെടുന്ന ന്യൂസിലന്‍ഡിന് സ്വന്തം.
ഇടിക്കൂട്ടില്‍ മെയ് വെതര്‍ തന്നെ രാജാവ്
ലോക വെല്‍ട്ടര്‍ വെയ്റ്റ് കീരീടം അമേരിക്കയുടെ ഫ്ളോയിഡ് മെയ് വെതറിന് . ലാസ് വേഗസില്‍ നടന്ന ലോക ബോക്സിംഗ് പോരാട്ടത്തില്‍ ഫിലിപ്പൈന്‍സിലെ മാനി പക്വിയോവയെ ഇടിച്ച് വീഴ്ത്തി ഏകദേശം 900 കോടി രൂപയുെ സമ്മാനത്തുക മെയ് വതര്‍ കരസ്ഥമാക്കി. മത്സരത്തിനു പുറമേ വിവാദങ്ങളും അകമ്പടിയായെത്തിയിരുന്നു.
ഗോളില്‍ ആറാടി ലെവന്‍ഡോസ്കി
റോബര്‍ട്ട് ലെവന്‍ഡോസ്കിയെന്ന പോളിഷ് താരം ഒമ്പതു മിനിറ്റില്‍ അഞ്ചുതവണ കുലുക്കി ഫുട്ബാള്‍ ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ പുതുചരിത്രം കുറിച്ചു. 46ാം മിനിറ്റില്‍ തിയാഗോ അല്‍കന്‍റാരക്കു പകരക്കാരനായത്തെിയ ബയേണ്‍ മ്യൂണിക് താരം 51ാം മിനിറ്റില്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടു. പിന്നെ, യന്ത്രത്തോക്കിന്‍െറ തീതുപ്പല്‍പോലെ നിരനിരയായി ഗോളുകള്‍. 52, 55, 57, 60 മിനിറ്റിനുള്ളില്‍ ഗോളുകളടിച്ചുകൂട്ടി.
പെന്നേറ്റക്ക് സ്വപ്നതുല്യ കിരീടനേട്ടം
യു.എസ് ഓപ്പണിന്‍െറ വനിതാകിരീടം സെറീന വില്യംസിനാണെന്നായിരുന്നു ലോകം വിശ്വസിച്ചിരുന്നത്. ഇറ്റലിയില്‍ നിന്നും വന്ന ഞെട്ടിപ്പിക്കുന്ന അട്ടിമറിയിലൂടെ സെറീനയുടെ പുറത്താകല്‍ ഫ്ലാവിയ പെന്നേറ്റക്കു വേണ്ടിയുള്ള വിടവാങ്ങലിനുള്ള ഒരുക്കലായിരുന്നു. യു.എസ് ഓപണ്‍ ടെന്നീസില്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കിയ പെന്നേറ്റ കോര്‍ട്ടിനോട് വിടപറഞ്ഞു.നാട്ടുകാരിയും കൂട്ടുകാരിയുമായ റോബര്‍ട്ട വിന്‍സിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 33കാരിയായ പെന്നേറ്റ കിരീടം ചൂടിയത്.
ലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്രപരമ്പര
ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് പരമ്പര വിജയം. 22 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത്. മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ 117 റണ്‍സിന് തോല്‍പിച്ചാണ് കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്സ് ക്ളബ് ഗ്രൗണ്ടില്‍ വിരാട് കോഹ്ലിയുടെ ഇന്ത്യ ടെസ്റ്റ്പരമ്പര സ്വന്തമാക്കിയത്.
ജമൈക്കന്‍ വസന്തം
പക്ഷിക്കൂട്ടില്‍ വീണ്ടും ജമൈക്കന്‍ വസന്തം. 2015 ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ട് മൂന്നാം സ്വര്‍ണം കരസ്ഥമാക്കി. ബെയ്ജിങ്ങില്‍ ഞായറാഴ്ച നടന്ന 100 മീറ്ററിലും വ്യാഴായ്ച നടന്ന 200 മീറ്ററിലും ബോള്‍ട്ട് തന്നെയായിരുന്നു വിജയി.
മെസ്സി: യൂറോപ്പിന്‍െറ താരം
യൂറോപ്യന്‍ ഫുട്ബാളര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ടീമംഗം ലൂയി സുവാരസ്, റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് മെസ്സി യൂറോപ്പിലെ മികച്ച താരമായി മാറിയത്. കഴിഞ്ഞ സീസണില്‍ ബാഴ്സയെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാ ലിഗ, കിങ്സ് കപ്പ് കിരീടമണിയിച്ചതാണ് മെസ്സിക്ക് തുണയായത്.
സൈന ഒന്നാം നമ്പറിൽ
ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാള്‍ ലോക ഒന്നാംനമ്പര്‍ പദവിയിലത്തെി. ലോക ചാമ്പ്യന്‍ഷിപ് ഫൈനലില്‍ തന്നെ തോല്‍പിച്ച സ്പാനിഷ് താരം കരോലിന മരിനെ പിന്തള്ളിയാണ് നേട്ടം. വെള്ളിനേട്ടത്തിനൊപ്പം ലോക ചാമ്പ്യന്‍ഷിപിലെ പോയന്‍റുകളാണ് ഇന്ത്യന്‍താരത്തിന്‍െറ മുന്നേറ്റത്തിന് സഹായകമായത്. 1983 ലോകചാമ്പ്യന്‍ഷിപ്പില്‍ പ്രകാശ് പദുകോണ്‍ പുരുഷ സിംഗ്ള്‍സില്‍ വെങ്കലം നേടിയ ശേഷം 2013ല്‍ പി.വി സിന്ധുവിലൂടെയായിരുന്നു ഇന്ത്യയിലേക്കൊരു മെഡലത്തെിയത്.
ഇന്ത്യയുടെ ഖേല്‍രത്നം
കായിക ലോകത്ത് സമാനതകളില്ലാത്ത നേട്ടമാണ് സാനിയമിര്‍സക്ക് പോയവര്‍ഷം ലഭിച്ചത്. മാര്‍ട്ടിന ഹിംഗിസിനൊപ്പം ചേര്‍ന്നതോടെ സാനിയ ഈ സീസണില്‍ നേടിയത് ഒമ്പത് കിരീടങ്ങള്‍. മാര്‍ട്ടിന ഹിംഗിസിനൊപ്പം ഇരട്ട ഗ്രാന്‍ഡ്സ്ളാമണിഞ്ഞ സാനിയ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തി. വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍ ഗ്രാന്‍ഡ്സ്ളാമിനു പുറമെ, വിംബ്ള്‍ഡണില്‍ മിക്സഡ് ഡബ്ള്‍സ് കിരീടവും സാനിയ അണിഞ്ഞു. ഇതോടെ ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍രത്ന അവാര്‍ഡ് സാനിയയെ തേടിവന്നു.
സെറീനയുടെ വർഷം
സെറീനയുടെ തിരിച്ചുവരവായിരുന്നു 2015ന്‍െറ തുടക്കം. പരിക്കിനെ അതിജയിച്ച് കളത്തിലിറങ്ങിയ അവര്‍ കൊയ്തത് മൂന്ന് ഗ്രാന്‍ഡ്സ്ളാം കിരീടങ്ങള്‍. ആസ്ട്രേലിയ, ഫ്രഞ്ച്, വിംബ്ള്‍ഡണ്‍. യു.എസ് ഓപണിലെ സെമിയില്‍ അടി തെറ്റി. 34ാം വയസ്സിലും കോര്‍ട്ടിലെ സുവര്‍ണ റാണി.
കളമൊഴിഞവര്‍
അമേരിക്കന്‍ ബാസ്കറ്റ്ബാള്‍ സൂപ്പര്‍ താരം കോബ് ബ്രിയാന്‍റ്.
ക്രിക്കറ്റ് താരങ്ങളായ വിരേന്ദർ സെവാഗ്, സഹീര്‍ഖാന്‍ (ഇന്ത്യ), മിച്ചല്‍ ജോണ്‍സണ്‍, ക്രിസ് റോജേഴ്സ്, മൈകല്‍ ക്ലാര്‍ക്ക് (മൂവരും ഒാസ്ട്രേലിയ), ഷുഹൈബ് മാലിക് (പാകിസ്താൻ),കുമാര്‍ സംഗക്കാര (ശ്രീലങ്ക) എന്നിവർ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
അമേരിക്കന്‍ വനിത ഫുട്ബാൾ ഇതിഹാസം അബി വാംബാഷ് വിരമിച്ചു.
കിവീസ് താരം ക്രിക്കറ്റ് ബ്രണ്ടന്‍ മക്കല്ലം വിരമിക്കൽ പ്രഖ്യാപിച്ചു.
തയ്യാറാക്കിയത്: മുഹമ്മദ് അശ്ഫാഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.