‘ഏറ്റവും മികച്ചവർ’: ബ്രസീലിെൻറ 1970 ലോകകപ്പ് കിരീട വിജയത്തിന് 50 വയസ്സ് VIDEO
text_fieldsഇറ്റലിക്കാരൻ അേൻറാണിയോ ജൂലിയാനോയുടെ ബൂട്ടിൽ നിന്നും റാഞ്ചിയെടുത്ത പന്തുമായി ബ്രസീൽ സെൻറർബാക്ക് വിൽസൻ പിയാസ നൽകിയ തുടക്കം, ജേഴ്സനും, േക്ലാഡോൾഡോയും റിവെല്ലിന്യോയും, ജെഴ്സീന്യോയും കടന്ന് പെലെയിലെത്തി. ഇറ്റാലിയൻ പോസ്റ്റിലേക്ക് പെലെയുടെ ബൂട്ടിൽ നിന്നും ഷോട്ട് പ്രതീക്ഷിക്കുേമ്പാഴാണ് മൃദുസ്പർശനത്തിലൂടെ പന്ത് ബോക്സിലേക്ക് നീങ്ങുന്നത്. അതുവരെ ഫ്രെയിമിലൊന്നുമില്ലാത്ത ഒരു മഞ്ഞക്കുപ്പായക്കാരൻ ആകാശത്തുനിന്നും ഞെട്ടറ്റുവീണു. ഒരു നിമിഷം കാഴ്ചക്കാരും അമ്പരന്നു. അഭ്യാസിയെപോലെ ചാടിവീണ അയാളുടെ ഷോട്ടിന് റോക്കറ്റ് വേഗം. അടിതെറ്റിവീണ ഇറ്റാലിയൻ ഗോളി ആൽബർടോസിക്കും കൂട്ടുകാർക്കും കാര്യംപിടികിട്ടും മുേമ്പ പന്ത് വലക്കണികളിൽ പ്രകമ്പനം തീർത്ത് വിശ്രമിച്ചു.
1970 ലോകകപ്പിെൻറ ഫൈനലിൽ ഇറ്റലിക്കെതിരെ ബ്രസീലിെൻറ നാലാം ഗോളായിരുന്നു കാർലോസ് ആൽബർട്ടോ എന്ന നായകെൻറ ബൂട്ടിൽ നിന്നും പിറന്നത്. ബ്രസീലിനും പെലെക്കും മൂന്നാം ലോക കിരീടം. മുതിർന്ന തലമുറ ആരാധക മനസ്സിൽ ഇന്നുമതൊരു രോമാഞ്ചമാണ്. പുതുതലമുറക്കാവട്ടെ, മുത്തശ്ശിക്കഥപോലെ കേട്ടുപതിഞ്ഞ വീരകഥയും. മെക്സികോയിലെ അസ്റ്റെക സ്റ്റേഡിയത്തിൽ കൊടുങ്കാറ്റായി ആഞ്ഞുവീശിയ അദ്ഭുതപ്പിറവിക്ക് ഇന്ന് 50 വയസ്സ് തികയുന്നു.
ഏറ്റവും മികച്ചവർ
ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിനെ തേടിയപ്പോൾ ഉത്തരം ഒന്നേ ഉണ്ടായിരുന്നുള്ളൂ. കളിയെഴുത്തുകാരും, ഫുട്ബാൾ ചരിത്രകാരൻമാരും, പണ്ഡിറ്റുകളെല്ലാം അഭിപ്രായവ്യത്യാസമില്ലാതെ നടത്തിയ തെരഞ്ഞെടുപ്പ്. പെലെ, ടോസ്റ്റാവോ, റിവെല്ലിന്യോ, ജെഴ്സിന്യോ, ജേഴ്സൺ, േക്ലാഡോൾഡോ, എവറാൾഡോ, പിയാസ, ബ്രിട്ടോ, കാർലോസ് ആൽബർടോ, ഫെലിക്സ് എന്നിവരുടെ 1970ലെ ബ്രസീൽ.
കളിക്കാരനും (1958, 1962) പരിശീലകനുമായി ലോകകിരീടമണിഞ്ഞ മരിയോ സാഗോളയുടെ കുട്ടികൾ. മെക്സികോയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കളിച്ച ആറിൽ ആറും ജയിച്ചാണ് പെലെയും സംഘവും ചരിത്രത്തിലേക്ക് ഇടമുറപ്പിച്ചത്. ഫൈനലിൽ ഇറ്റലിക്കെതിരെ പെലെ (18), ജേഴ്സൻ (66), ജേഴ്സിന്യോ (71) എന്നിവരാണ് ആദ്യ മൂന്ന് ഗോൾ നേടിയത്. 4-1ന് ജയിച്ച് ബ്രസീലിെൻറ മൂന്നാം ലോകകപ്പ് കിരീടമായി മാറി.
പെലെയുടെയും യുൾറിമെ കപ്പിെൻറയും വിടവാങ്ങൽ. നാലുവർഷം കഴിഞ്ഞ് വിശ്വമേള ജർമനിയിലെത്തിയപ്പോൾ യുൾറിമെ കപ്പിന് പകരം, ഇന്ന് കാണുന്ന കപ്പായിമാറി. നിറമുള്ള ടെലിവിഷനിലെ സംപ്രേഷണവും, വെള്ളയും കറുപ്പും നിറത്തിലെ പന്തിെൻറ അവതരണവും, ചുവപ്പും മഞ്ഞയും കാർഡുകളുടെ ഉപയോഗവുമായി മാറ്റങ്ങൾ ഏറെ ഉൾക്കൊണ്ട ചാമ്പ്യൻഷിപ്.
ഒരു കിരീടവിജയം എന്നതിനപ്പുറം, ലോകമെങ്ങുമുള്ള പുതുതലമുറയിലേക്ക് ഫുട്ബാൾ എന്ന ലഹരി പടർന്നു നൽകിയ ജൈത്രയാത്രയായാണ് ഈ ഇതിഹാസ സംഘത്തെ വിശേഷിപ്പിക്കുന്നത്. കാർലോസ് ആൽബർട്ടോയുടെ ഗോളിലെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായും എണ്ണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.