ഡിവില്ലിയേഴ്സ് പറഞ്ഞു വരാം; ദക്ഷിണാഫ്രിക്ക പറഞ്ഞു വേണ്ട
text_fieldsജൊഹാനസ്ബർഗ്: ലോകകപ്പിൽ ദക്ഷിണാഫ്രിക്ക തുടർച്ചയായ മൂന്നാം തോൽവിയിലേക്ക് ക ൂപ്പുകുത്തുേമ്പാൾ ഏതൊരു ദക്ഷിണാഫ്രിക്കൻ ആരാധകനും ആഗ്രഹിച്ചിട്ടുണ്ടാവും, ‘അബ്രഹ ാം ഡിവില്ലിയേഴ്സ് ടീമിലുണ്ടായിരുന്നുവെങ്കിൽ’. എന്നാൽ, ലോകകപ്പിന് തൊട്ടുമുമ്പ ് ഡിവില്ലിയേഴ്സിന് തന്നെയും ആ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നോ പറഞ്ഞു. ഇന്ത്യയോടുള്ള തോൽവിക്കുപിന്നാലെ ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഒരു വർഷം മുമ്പ് ഏകദിനത്തിൽനിന്ന് വിരമിച്ചിരുന്ന ഡിവില്ലിയേഴ്സ് ലോകകപ്പ് ടീം പ്രഖ്യാപനത്തിന് 24 മണിക്കൂർ മുമ്പാണ് തിരിച്ചുവരവിന് തയാറാണെന്ന് ടീം ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസിനെയും കോച്ച് ഒാട്ടിസ് ഗിബ്സണിനെയും ചീഫ് സെലക്ടർ ലിൻഡ സോൻഡിയെയും അറിയിക്കുന്നത്.
എന്നാൽ, ക്രിക്കറ്റ് ബോർഡ് അത് തള്ളുകയായിരുന്നു. രണ്ട് കാരണങ്ങളാണ് അതിന് അവർ പറഞ്ഞത്. ഒന്ന്, 2018 മേയിൽ വിരമിച്ച ഡിവില്ലിയേഴ്സ് ഒരു വർഷമായി ആഭ്യന്തര ക്രിക്കറ്റിലോ അന്താരാഷ്ട്ര ക്രിക്കറ്റിലോ കളിച്ചിട്ടില്ല. രണ്ട്, ഡിവില്ലിയേഴ്സിെൻറ അഭാവത്തിൽ ടീമിലെത്തിയ താരങ്ങളോടുള്ള അനീതിയാവും. ലോകക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായ ഡിവില്ലിയേഴ്സ് 228 ഏകദിനങ്ങളിൽ 53.50 ശരാശരിയിൽ 9577 റൺസ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.